1470-490

റോഡ് നവീകരണത്തിന് സൗജന്യമായി ഭൂമി വിട്ടു നൽകി പള്ളി കമ്മിറ്റി

പൊതു ജന നൻ മയക്ക് വേണ്ടി കാരാടി പള്ളി കമ്മറ്റി സ്വന്തം കെട്ടിടം പൊളിച്ചു കൊടുക്കുന്നു ,

താമരശ്ശേരി വരട്ട്യാക്കിൽ റോഡ് നവീകരണത്തിന് സൗജന്യമായി ഭൂമി വിട്ടു നൽകി താമരശ്ശേരി കാരാടി പള്ളി കമ്മിറ്റി

കൊടുവള്ളി മണ്ഡലത്തിലെ വികസന മുന്നേറ്റത്തിന് താമരശ്ശേരി കാരാടി പള്ളി കമ്മിറ്റിയുടെ കൈത്താങ്ങ്. താമരശ്ശേരി വരിട്ട്യാക്കിൽ റോഡിൽ 36 കോടി രൂപയുടെ നവീകരണ പ്രവൃർത്തി പുരോഗമിക്കുന്നതിനിടെ റോഡ് നവീകരണത്തിന് ആവശ്യമായ സ്ഥല സൗകര്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പള്ളി കമ്മിറ്റിയുമായി ചർച്ച ചെയ്തപ്പോൾ തുറന്ന മനസ്സോടെ സൗജന്യമായി ഭൂമി വിട്ടുനൽക്കുകയും, അതിലെ കെട്ടിടം ഉൾപ്പെടെ സ്വന്തം നിലയ്ക്ക് പൊളിച്ചുമാറ്റി അത് പ്രാവർത്തികമാക്കുകയും ചെയ്ത പള്ളിക്കമ്മിറ്റിയുടെ പ്രവൃത്തി സമൂഹത്തിനാകെ മാതൃകയാവുകയാണ്. പൊതുആവശ്യത്തിന് നിറഞ്ഞ മനസ്സോടെ, സൗജന്യമായി ഭൂമി വിട്ടുനൽകിയ പള്ളി കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ നന്ദി കാരാട്ട് റസാഖ് (എം എൽ എ ) രേഖപ്പെടുത്തി,

അതോടൊപ്പം താമരശ്ശേരി ചുങ്കം ബൈപ്പാസ് റോഡിന് 2 കോടി, 50 ലക്ഷം രൂപയുടെ പ്രവർത്തി പൂർത്തീകരണത്തിന് വ്യാപാരികളും, നാട്ടുകാരുമുൾപ്പെടെ ഒരുപാട് നല്ല മനസ്സുകളുടെ പൂർണ്ണ സഹകരണം ഉണ്ടായിട്ടുണ്ട് , പൊതു നന്മയ്ക്കുവേണ്ടി കെട്ടിടങ്ങൾ പൊളിച്ചുനീക്കി ,ഭൂമി വിട്ടുനൽക്കുകയും ചെയ്തിട്ടുണ്ട് ഇവർക്കും , റോഡു നവീകരണത്തിനായി ഭൂമി വിട്ടുനൽകിയ താമരശ്ശേരി ഭജനമഠത്തിന്റെ ഭാരവാഹികൾക്കും നന്ദി രേഖപ്പെടുത്തി , താമരശ്ശേരിയുടെ വികസനത്തിന് ഓരോരുത്തരുടെയും കയ്യൊപ്പ് പ്രധാനമാണ്.

അതേസമയം താമരശ്ശേരിയുടെ സായാഹ്നങ്ങളുടെ ചരിത്രം മാത്രമല്ല, ദേശീയപാത 766 ന്റെ ചരിത്രം കൂടി തിരുത്തി എഴുതത്തക്ക പ്രവർത്തിയായ ചുങ്കം ജംഗ്ഷൻ ടൈൽപാകി വീതി കൂട്ടുന്നതിന് വേണ്ടി നൽകിയ 50 ലക്ഷം രൂപയുടെ പ്രവൃത്തി പുരോഗമിച്ചു വരികയാണ്, ഇതിനു വേണ്ടിയും വ്യാപാരികളുടെയും, നാട്ടുകാരുടെയും, വലിയ സഹകരണം ഉണ്ടാവുന്നുണ്ട്, ഭൂമിയും സൗജന്യമായി വിട്ടു നൽകിയിട്ടുണ്ട്, അവരെയും എം എൽ എ നന്ദിയോടെ സ്മരിച്ചു ,
എങ്കിലും ചിലത് പരാമർശിക്കാതെവയ്യ.. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയും, ചുങ്കത്തുകാരനുമായ വ്യക്തിയും ,നിലവിലെ പഞ്ചായത്ത് ഭരണസമിതിയും, റോഡ് നവീകരണത്തിന് തടസ്സം നിൽക്കുന്നതിനാൽ വീതികൂട്ടൽ പ്രവൃത്തി പൂർണ്ണമായും പൂർത്തീകരിക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. നാടിന്റെ നന്മയ്ക്കും വികസനത്തിനും എതിരു നിൽക്കുന്നവരെ തിരിച്ചറിയണമെന്നും ,. വ്യക്തി രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി നാടിന്റെ വികസനം തടസ്സപ്പെടുത്തുന്നവർക്കുള്ള നന്മയുടെ മറുപടികൂടിയാണ് കാരാടി പള്ളി കമ്മിറ്റിയുടെയും റോഡ് വികസനത്തിന് കെട്ടിടങ്ങൾ പൊളിച്ചു നൽകിയ നല്ലവരായ നാട്ടുകാരുടെയും പ്രവർത്തി എന്നും ,നിങ്ങളുടെ നല്ല മനസ്സ് നാടിനു മാതൃകയായി എന്നും സ്മരിക്കപ്പെടുമെന്നും കാരാട്ട് റസാഖ് (എം എൽ എ ) പറഞ്ഞു ,

Comments are closed.