1470-490

കുടിവെള്ളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധം

കുടിവെള്ള വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പള്ളിക്കൽ പഞ്ചായത്ത്‌ ഓഫീസിന് മുമ്പിൽ നടത്തിയ കുത്തിയിരിപ്പ് സമരം .

തേഞ്ഞിപ്പലം:കുടിവെള്ള ക്ഷാമം രൂക്ഷമായീട്ടും പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പള്ളിക്കൽ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു.മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു.മുസ്തഫ പള്ളിക്കൽ അധ്യക്ഷതവഹിച്ചു.ലോക്ഡൗൺ നിയമങ്ങൾ പാലിച്ചാണ് സമരം ചെയ്തത്.പ്രതിഷേധ സൂചകമായി കാലികുടങ്ങളും പാത്രങ്ങളുമായി പ്രവർത്തകർ രാവിലെ ഗ്രാമ പഞ്ചായത്തിൽ എത്തി.കെ.ടി ഫിറോസ്,പി.ജംഷീർ ബാബു,കെ.മുജീബ്,വി.സെക്കീർ,കെ.റമീസ്,കെ.ടി ഷാഫി,എൻ.ഫവാസ്,നൂറ് മുഹമ്മദ്‌ പരുത്തിക്കോട്,പി.അബ്ദുൽ റഹിമാൻ,വി ഫൈസൽ തുടങ്ങിയവർ വിവിധ സമയങ്ങളിൽ സമരത്തിൽ പങ്കെടുത്തു. ഇതിനെ തുടർന്ന് പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി ചേർന്ന് ടെണ്ടർ അംഗീകരിച്ചു കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചത് .

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139