1470-490

ഡയാലിസിസ് സെൻററിന് ഒരു ലക്ഷം രൂപ കൈമാറി.

പൊന്നാനി: വൃക്കരോഗികളുടെ ആശാ കേന്ദ്രമായ പൊന്നാനി ഡയാലിസിസ് സെൻററിന് പുത്തനത്താണിയിൽ നിന്നും നന്മ മനസ്സിന്റെ സഹായഹസ്തം. നിരവധി രോഗികൾക്ക് അത്താണിയായ പൊന്നാനി ഡയാലിസിസ് സെൻററിന്റെ മാതൃക പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് പുത്തനത്താണി സ്വദേശിയും, യു.എ.ഇയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ.അബ്ദുൾ ജലീലാണ് ഒരു ലക്ഷം രൂപ സംഭാവനയായി നൽകിയത്.ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പിനായി പ്രവാസി സംഘടനകൾ വിവിധ സഹായങ്ങൾ നൽകി വരുന്നുണ്ട്. സെന്ററിന്റെ നടത്തിപ്പിനാവശ്യമായ മരുന്നുകളും, ഉപകരണങ്ങളും, സാമ്പത്തിക സഹായങ്ങളും, പൊന്നാനിയിലെ പ്രവാസികളുടെ കൂട്ടായ്മയിലാണ് ലഭ്യമാവുന്നത്. നിരവധി കുടുംബങ്ങൾ ആഘോഷവേളകളിൽ സെന്ററിന് സഹായം നൽകുന്നുണ്ട്. ഒരു വർഷത്തിൽ ഏകദേശം 70 ലക്ഷം രൂപ ചിലവ് വരുന്ന സെന്ററിന്റെ നടത്തിപ്പിന് 10 ലക്ഷം രൂപ മാത്രമാണ് നഗരസഭ അനുവദിക്കുന്നത്. ബാക്കി തുക സുമനസുകളുടെ സഹായം കൊണ്ടാണ് ലഭ്യമാകുന്നത്. ഡയാലിസിസ് സെന്ററിനെ സഹായിക്കാൻ പൊന്നാനിക്ക് പുറമെ നിന്നുള്ളവരും എത്തുന്നത് വലിയ അംഗീകാരമായാണ് കണക്കാക്കുന്നതെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി ഡോ.അബ്ദുൾ ജലീലിൽ നിന്നും തുക ഏറ്റുവാങ്ങി. ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം മുഹമ്മദ് കാസിം കോയ, ഡയാലിസിസ് സെൻറർ കോർഡിനേറ്റർ കെ.മുഹമ്മദ് കുട്ടി മാസ്റ്റർ, സി പി.എം.ഏരിയാ സെക്രട്ടറി പി.കെ.ഖലീമുദ്ധീൻ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168