1470-490

ലോക്ക് ഡൗൺ സൃഷ്ടികൾ ഉൾപ്പെടുത്തി വാർത്താ സംപ്രേഷണം

ലോക്ക് ഡൗൺ കാലത്തെ സൃഷ്ടികൾ ഉൾപ്പെടുത്തിയുള്ള വാർത്തകളുടെ സംപ്രേഷണം ആരംഭിച്ച് മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ. ക്ലബ്ബ് അംഗങ്ങളും ചുമതലയുള്ള അധ്യാപകരും സംയുക്തമായാണ് വാർത്താ സംപ്രേഷണത്തിന് തുടക്കം കുറിച്ചത്. അധ്യാപകരുടെ സഹായത്തോടെ സായത്ത്വമാക്കിയ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് വാർത്താ സംപ്രേഷണം ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്റിൽ കൈറ്റസ് അംഗങ്ങൾ മേഖലയിലെ ജനകീയ പ്രാദേശിക ചാനലായ സിസിടിവിയുടെ സ്റ്റുഡിയോ സന്ദർശിക്കുകയും, വാർത്താവതരണത്തിന്റെ സാങ്കേതിക വിദ്യകൾ കണ്ട് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നുള്ള പ്രചോദനം ഉൾകൊണ്ടാണ് മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൃസ്വ ചിത്രങ്ങൾ, ചിത്രരചനകൾ, ഒറിഗാമി, ശിൽപ്പ നിർമ്മാണം എന്നിവയാണ് വാർത്താ സംപ്രേഷണത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. വാർത്താ സംപ്രേഷണത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് കെ.സി.ജോസ് ഓൺ ലൈനായി നിർവ്വഹിച്ചു. കുട്ടികളുടെ ഉദ്യമത്തിന് സ്കൂൾ പ്രിൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി, പ്രധാന അധ്യാപകൻ ആന്റോ സി കാക്കശ്ശേരി എന്നിവർ അഭിനന്ദിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരായ സെബി തോമസ്, ഷെൽജി എന്നിവരാണ് വാർത്താ സംപ്രേഷണത്തിന് നേതൃത്വം നൽകി വരുന്നത്. അടുത്ത അധ്യായന വർഷം വിദ്യാലയത്തിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള വാർത്തകളുമായി സംപ്രേഷണം തുടരനാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും ചുമതലക്കാരായ അധ്യാപകരുടെയും തീരുമാനം.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689