1470-490

ഇനി പുത്തൻ പോലിസ്


കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനക്രമങ്ങളിൽ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കൽ, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം. സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് പ്രൊസീജറിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ പലതും അന്താരാഷ്ട്ര നിലവാരത്തിലുളളവയാണ്. നിർദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും.

വിവിധ പൊലീസ് സേനകളിലെ നടപടിക്രമങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ ഇതിനോടകം സ്വീകരിച്ചു. എന്നാൽ, ഈ മാറ്റങ്ങൾ ഒരു സാഹചര്യത്തിലും പൊലീസിന്റെ പ്രവർത്തനമികവിനെ ബാധിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എഡിജിപി ഡോ.ബി സന്ധ്യ, ബറ്റാലിയൻ വിഭാഗം എഡിജിപി എം.ആർ അജിത് കുമാർ എന്നിവരെ ചുമതലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടേയും ക്ഷേമം, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിന് ഇവർ നടപടി സ്വീകരിക്കും. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥർ അക്കാര്യം ഉടൻതന്നെ മേലധികാരികളെ അറിയിക്കേണ്ടതാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689