1470-490

ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളുടെ കൊച്ചു സമ്പാദ്യം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
വിദ്യാർത്ഥികളുടെ കൊച്ചു സമ്പാദ്യം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചു സമ്പാദ്യം നൽകി കുരുന്നു വിദ്യാർത്ഥികൾ. ചൊവ്വന്നൂർ എട്ടംപുറം സ്വദേശികളായ മൂന്ന് കുരുന്ന് സഹോദരങ്ങൾ മിഠായി വാങ്ങാനും കളിപ്പാട്ടം വാങ്ങാനുമായി കരുതി വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി.
മണ്ടുംപാൽ ജോഫി – സിജി ദമ്പതികളുടെ മക്കളായ ജസ്റ്റോ, ജലീനമരിയ, ജോസഫ് ജെറോൺ എന്നിവരാണ് തങ്ങളുടെ കൊച്ചു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വെള്ളിത്തിരുത്തി ബ്ലുമിങ് ബഡ്സ് ബഥാനിയ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് മൂവരും. മൂന്ന് പേരുടെയും സമ്പാദ്യ കുടുക്കയിൽ നിന്നുള്ള 1530 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി.മൊയ്തീന്റെ പ്രതിനിധി ടി.കെ.വാസു തുക ഏറ്റുവാങ്ങി. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സതീശൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷൻ എം.വി.പ്രശാന്തൻ, പഞ്ചായത്തംഗം പി.പി.സുനിൽ, കെ.യു. ബിബിൻ എന്നിവർ സന്നിതരായിരുന്നു. ബാലസംഘം എട്ടംപുറം യൂണിറ്റ് അംഗങ്ങളാണ് മൂവരും.
ചൊവ്വന്നൂർ എട്ടംപുറം സ്വദേശികളായ കൊട്ടാരപ്പാട്ട് ബൈജു സിനി ദമ്പതികളുടെ മക്കളായ യമുന, ഹൃതിക് എന്നിവരുടെ കുഞ്ഞിസമ്പാദ്യമായ 1010രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചൊവ്വന്നൂർ സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് യമുന. കുന്നംകുളം സെന്റ് ജോൺസ് ബഥനി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഋതിക്. വിഷു കൈനീട്ടമായി ലഭിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി.മൊയ്തീന്റെ പ്രതിനിധി ടി.കെ.വാസു തുക ഏറ്റുവാങ്ങി. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സതീശൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷൻ എം.വി.പ്രശാന്തൻ, പഞ്ചായത്തംഗം പി.പി.സുനിൽ, കെ.യു.ബിബിൻ എന്നിവർ സന്നിതരായിരുന്നു. ബാല സംഘം എട്ടംപുറം യൂണിറ്റ് അംഗങ്ങളാണ് ഇരുവരും.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206