1470-490

അനുസ്മരിച്ചു


തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറംതലശ്ശേരിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച കെ.എസ്.യു സ്ഥാപക നേതാക്കളിൽ പ്രമുഖനായ വി.എം മോഹൻദാസിനെ അനുസ്മരിച്ചു.വാട്സാപ്പ് ഗ്രൂപ്പി,ൽ നടന്ന അനുസ്മരണ യോഗം എ.ഐ.സി.സി വക്താവും മുൻ എം.പി യുമായ പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. മോഹൻദാസ് പോലുള്ള നേതാക്കളുടെ കഠിനമായ ശ്രമത്തിൻ്റെ ഫലമായാണ് കെ.എസ്. യു.വിനെ കെ.പി.സി.സി അംഗീകരിക്കാൻ ഇടയായത്. കെ.എസ്.യു നേതാക്കള ഒരു കാലത്ത് കെ.പി.സി.സി ഓഫീസിൽ കയറാൻ അനുവദിച്ചതിലും കെ.എസ്.യുവിനെ പോഷക സംഘടനയായി അംഗീകരിപ്പിക്കുകയും ചെയ്ത മോഹൻദാസിനെ പോലെയുള്ളവരുടെ പങ്ക് പുതിയ തലമുറയിൽ പെട്ടവർ ഓർക്കണമെന്ന് ചാക്കോ പറഞ്ഞു. ഇന്ന് സംസ്ഥാന-ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഞാനടക്കമുള്ള പല നേതാക്കൾക്കും ഇക്കാണുന്ന എല്ലാം ലഭ്യമായതിൽ മോഹൻദാസിനെ പോലുള്ളവരുടെ ജീവിതത്തിൻ്റെ ത്യാഗവുമുണ്ടെന്ന് ഞാനടക്കമുള്ള നേതാക്കന്മാർ സ്മരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കെ .ശിവദാസൻ അധ്യക്ഷനായി. സി. ഹരിദാസ്, ഇ. ഹരിദാസ്,
, ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥ്, കെ.പി.സി.സി മെമ്പർ എം.പി മുരളി, മാധ്യമ പ്രവർത്തകരായ വി.കെ ജയന്തൻ, പി.എം അഷ്റഫ്, മൂർക്കോത്ത് സദാനന്ദൻ സംസാരിച്ചു. ഉസ്മാൻ P വടക്കുമ്പാട് സ്വാഗതവും, അനസ് ചാലിൽ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139