1470-490

ഉപയോഗ ശൂന്യമായ മരുന്നുകൾ കിണറ്റിൽ തള്ളി,പ്രദേശത്തുകാർ ഭീതിയിൽ

ചേളന്നൂർ ഏഴാം വാർഡ് കേളൻ കണ്ടി പ്രദേശത്തെ കിണറ്റിൽ ഉപയോഗശൂന്യമായ മരുന്നുകൾ ഉപേക്ഷിച്ച നിലയിൽ


ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കേളൻ കണ്ടി പ്രദേശത്തെ കിണറ്റിൽ ഉപയോഗ ശൂന്യമായ മരുന്നുകൾ തള്ളിയതിനെ തുടർന്ന് ജനം ഭീതിയിലായി ,കാലവർഷം തുടങ്ങുന്നതോടെ പെയ്യുന്ന മഴ വെള്ളത്തിൽ കലർന്ന് സമീപ പ്രദേശങ്ങളിലെ കിണറുകൾ മലിനമാവുകയും ,പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യും ,
പള്ളിപ്പൊയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തകരാണ് ഉപയോഗശൂന്യമായ മരുന്നുകൾ കിണറ്റിൽ ഉപേക്ഷിച്ചത് ,
ആശ്രയ ട്രസ്റ്റ് ഓഫീസിന് മുമ്പിലും ,കിണറ്റിലും അലക്ഷ്യമായി കാണുന്ന ഉപയോഗ ശൂന്യമായ മരുന്നുകൾ ഉടൻ എടുത്തു മാറ്റി ,ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെന്നും ,ഇത്തരം ദേശദ്രോഹ നടപടിയിൽ നിന്നും ട്രസ്റ്റ് പിൻമാറണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ചേളന്നൂർ മേഖലാ കമ്മറ്റി ബന്ധപ്പെട്ടവർക്ക് പരാതി നൽകി ,

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168