1470-490

ഇളവ് വേണമെന്ന് സംസ്ഥാനങ്ങൾ

സ്കൂൾ, കോളേജ്, മാൾ, സിനിമാതിയേറ്റർ എന്നിവ രാജ്യത്തൊരിടത്തും തുറക്കാൻ അനുവദിക്കില്ല. സലൂൺ, ബാർബർേഷാപ്പ്, കണ്ണടക്കട എന്നിവ ചുവപ്പുമേഖലകളിലും തുറക്കാൻ അനുവദിച്ചേക്കും. എന്നാൽ, അതിതീവ്രമായ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ ഇവ തുറക്കാൻ സമ്മതിക്കില്ല.

മൂന്നാംഘട്ട അടച്ചിടൽ ഞായറാഴ്ച അവസാനിക്കാനിരിക്കേ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നതുസംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരോട് നിർദേശിച്ചിരുന്നു.

ഒരു സംസ്ഥാനവും അടച്ചിടൽ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സാമ്പത്തികപ്രവർത്തനങ്ങൾ പടിപടിയായി തുടങ്ങാൻ ആഗ്രഹമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സർക്കാർ കേന്ദ്രങ്ങൾ പറഞ്ഞു. സമ്പദ്രംഗം പുനരുജ്ജീവിപ്പിക്കാനായി, രോഗം തീവ്രമായ ഇടങ്ങളിലൊഴികെ ഭൂരിപക്ഷം മേഖലകളിലും ഇളവ് അനുവദിക്കണമെന്നാണ് ആന്ധ്രാപ്രദേശ്, കേരളം, ഡൽഹി, കർണാടക, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ നിർദേശിച്ചിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168