1470-490

സഹായ ഹസ്തം പദ്ധതിക്ക് തുടക്കമായി

കോവിഡ് 19 – വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപ്പിച്ച സഹായ ഹസ്തം പദ്ധതിക്ക് കൂനംമൂച്ചി പീപ്പിൾസ് സർവ്വീസ് സഹകരണ ബാങ്കിൽ തുടക്കമായി. കുടുംബശ്രീ യൂണിറ്റുകൾ വഴി നടപ്പിലാക്കുന്ന വായ്പ പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവ്വഹിച്ചു. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം അധ്യക്ഷനായി. ബാങ്ക് പ്രസിഡണ്ട് എം.ബി. പ്രവീൺ, സെക്രട്ടറി കെ.ജെ. ബിജു, ഭരണ സമിതി അംഗങ്ങളായ ടി.പി. റാഫേൽ, വത്സൻ പാറന്നൂർ, എം.കെ.ആന്റണി, ജയകൃഷ്ണൻ നമ്പി, എം.പീതാംബരൻ, ചൂണ്ടൽ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ സിനി പ്രസാദ്, വൈസ് ചെയർപേഴ്സൺ സബിത ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. തായങ്കാവിലെ സമത കുടുംബശ്രീ കൂട്ടായമക്ക് ചെക്ക് നൽകിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139