1470-490

കുടുംബശ്രീ വായ്പ വിതരണം നടത്തി


കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് കുടുംബശ്രീ സംഘങ്ങൾക്ക് വായ്പ വിതരണം നടത്തി. കോവിഡ് 19ന്റെ സാഹചര്യത്തിൽ നൽകുന്ന വായ്പയുടെ വിതരണോദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻകുട്ടി നിർവ്വഹിച്ചു. മാള പഞ്ചായത്തിലെ മൂന്ന് കുടുംബശ്രീ സംഘങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വായ്പ നൽകുന്നത്. ഇതിനായി 294500 രൂപ അനുവദിച്ചു. ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ പോൾസൺ ഒളാട്ടുപുറം, ഷിന്റോ എടാട്ടുകാരൻ, ബിന്ദു പ്രദീപ്, ജെയ്സൺ, പി. സി. ഗോപി, നിയാസ് പുത്തനങ്ങാടി, ജിമ്മി ജോയ്, വിൽസൺ കാഞ്ഞൂത്തറ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139