1470-490

കിറ്റ് വിതരണം: അവസാനഘട്ട പ്രവർത്തനങ്ങൾ

ചൂണ്ടൽ പഞ്ചായത്തിൽ വിതരണം നടത്തുന്നതിനുള്ള കിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തി അവസാന ഘട്ടത്തിലേക്ക്. പഞ്ചായത്ത് പരിധി 12 റേഷൻ കടകൾ വഴി വെള്ള കാർഡുടമകൾക്ക് വിതരണം നടത്തുന്നതിനുള്ള 2284 കിറ്റുകളാണ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്. കേച്ചേരി അനുഗ പാലസിലാണ്  കിറ്റുകൾ തയ്യാറാക്കുന്നതിന്റെ  അവസാന ഘട്ട ജോലികൾ പുരോഗമിക്കുന്നത്. പഞ്ചായത്തിലെ ഡി വൈ എഫ് ഐ പ്രവർത്തകരാണ് കിറ്റുകൾ ഒരുക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേച്ചേരിയിലെ സപ്ലൈകോ ഔട്ട്‌ലെറ്റണ് കിറ്റുകൾ തയ്യാറുക്കുന്നതിനുള്ള അരിയും പലവ്യജ്ഞനങ്ങളും നൽകുന്നത്. മുൻപ് വിതരണം നടത്തിയ കിറ്റുകളും തയ്യാറാക്കുന്നതിന് ജീവനക്കാർക്കൊപ്പം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹായം ലഭിച്ചിരുന്നു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം കിറ്റുകൾ തയ്യാറാക്കുന്ന അനുഗ ഓഡിറ്റോറിയത്തിലെത്തി സപ്ലൈകോ ഉദ്യോഗസ്ഥരോട് സ്ഥിതിഗതികളെ കുറിച്ച് ചർച്ച നടത്തി. വെള്ള കാർഡുടമകൾക്ക് കാർഡിന്റെ അവസാന നമ്പർ പ്രകാരമുള്ള കിറ്റ് വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253