1470-490

ചികിത്സാ കാര്യത്തിലും വേണം സാമ്പത്തിക അച്ചടക്കം

Dr . MN , tirur

1970 -1980 കാലങ്ങളിൽ തന്നെ കേരള മോഡൽ ആരോഗ്യ രംഗം ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടിരുന്നു . ചുരുങ്ങിയ ആളോഹരി വരുമാനത്തിലും കുറഞ്ഞ ശിശുമരണ നിരക്ക് ,ഉയർന്ന ജീവിത ദൈർഗ്യം തുടങ്ങിയ ആരോഗ്യ സൂചികകൾ എല്ലാം കേരളം യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ആയിരുന്ന . നമ്മുടെ വിദ്യാഭ്യാസത്തിന് അതിനൊരു പങ്കുണ്ടെങ്കിലും നമ്മുടെ ആരോഗ്യരംഗത്തെ പ്രവത്തനം തന്നെ ആയിരുന്നു പ്രധാന കാരണം .
ഇന്ന് കാണുന്നപോലെ ഒരുപാട് സൂപ്പർസ്പെഷ്യലിസ്റ്റുകളോ ( ഇന്ന് ഗ്രാമങ്ങളിൽ പോലും അവരുടെ സേവനം ലഭ്യാമാണ് ) എന്തിന് സ്പെഷ്യലിസ്റ്റുകളോ നാട്ടിൽ ഉണ്ടായിരുന്നില്ല ..പക്ഷെ അന്ന് ധാരാളം കുടുംബ ഡോക്ടർമാർ നമ്മുടെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു . അന്നവരെ വെറും എംബിബിസ് ഡോക്ടറെന്ന് ചെറുതാക്കി കണ്ടിരുന്നില്ല ..നാട്ടിൻപുറത്തെ ഓരോ വ്യക്തിയും എല്ലാ രോഗത്തിനും ഇവരെ സമീപിക്കുകയും , അധികം പേർക്കും ഇക്കൂട്ടർ ചുരുങ്ങിയ ചിലവിൽ ചികിത്സ നൽകുകയും ചെയ്തിരുന്നു . ആവശ്യമുള്ള രോഗികൾക്കു ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകാൻ വേണ്ട നിർദേശവും ((refernce ) ഇവർതന്നെ നൽകും ….രോഗിയുടെയും കുടുംബത്തിന്റെയും സാമ്പത്തികശേഷി കുടുംബ സാഹചര്യം ആൾബലം എല്ലാം ഈ കുടുംബ ഡോക്ടർക് വ്യക്തമായി അറിയാവുന്നത് കൊണ്ട് ഓരോ വ്യക്തിയെയും കൃത്യമായി അയക്കേണ്ട ആശുപ്ത്രികളിലേക് റഫർ ചെയ്യാനും കൃത്യമായ ചികിത്സ കൃത്യമായ സമയത്തു ഏറ്റവും ചുരുങ്ങിയ ചിലവിൽ ലഭ്യമാക്കുന്നതിനും കഴിഞിരുന്നു ..അക്കാലത്തു കുടുംബത്തിന്റെ ഒരു സുഹൃത്തും , ഉപദേഷ്ടാവും , ഒരു കാരണവർ കൂടിയായിരുന്നു ആ കുടുംബ ഡോക്ടർ . വീട്ടിലെ വിവാഹം മരണം തുടങ്ങിയ ഏത് വിശേഷങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും ചെയ്യുമായിരുന്നു ഏത് ചികിത്സ കാര്യത്തിലും ആ ഡോക്ടറുടെ നിർദ്ദേശം വളരെ പ്രധാനമായിരുന്നു .
പിന്നീട് ഏതാണ്ട് 2000 ആണ്ടു കടന്നപ്പോൾ നമുക്ക് ആ വ്യവസ്ഥിതി മെല്ലെ നഷ്ടപ്പെട്ടു . ഏത്‌ ചെറിയ രോഗത്തിനും അതിന്റെ മുന്തിയ ഡോക്ടറെ തന്നെ കാണണമെന്ന് നമുക്ക് നിർബന്ധമായി . സ്പെഷ്യലിസ്റ്റിനെയും സുപെർസ്പെഷ്യലിസ്റ്റിനെയും ആശുപത്രികളെയും തിരഞ്ഞെടുക്കുന്നത് വിവരദോഷികളുടെ ഉപദേശപ്രകാരമായി ..വലിയ ഡോക്ടർമാരുടെയും വലിയ ആശുപത്രികളിലെയും ചികിത്സ പൊങ്ങച്ചത്തിന്റെ ബാക്കിപത്രമായി . വലിയ പരിശോധനകളും (investigation)
വലിയ ഡോക്ടർമാരും എല്ലാ രോഗവും പെട്ടെന്ന് കണ്ടെത്തുമെന്നും നാം തെറ്റിദ്ധരിച്ചു . പലപ്പോഴു രോഗിയുടെ ജീവിത സാഹചര്യവും മാനസികപ്രശ്നങ്ങളും നേരിട്ടറിയുന്ന , ചോദിച്ചറിയുന്ന കുടുംബ ഡോക്ടർക് രോഗം തിരിച്ചറിയാൻ കഴിയുമെന്നതാണ് സത്യം . പക്ഷെ രോഗം തുടങ്ങിയ അന്ന് തന്നെ ചെറിയ ഡോക്ടറെ കാണുകയും രോഗം തിരിച്ചറിയാതിരിക്കുകയും നാല്‌ ദിവസം കഴിഞ് വലിയ ഡോക്ടർ പെട്ടെന്ന് രോഗം തിരിച്ചറിയുന്നത് നാം കണ്ടിട്ടുണ്ട് . അതിന് കാരണം ദിവസങ്ങൾ കഴിയുമ്പോൾ രോഗം വളരുകയും തിരിച്ചറിയൽ എളുപ്പമാവുകയും ചെയ്യുന്നു എന്നതാണ് .( ചെടികൾ മുളച്ച തുടങ്ങുമ്പോൾ അവ ഏതാണെന്ന് തിരിച്ചറിയുക പ്രയാസമാണ് , ദിവസങ്ങൾ കഴിഞ്ഞാൽ ഇലകൾ വന്നാൽ തിരിച്ചറിയാൻ എളുപ്പമല്ലേ ) രോഗവും മണിക്കൂറുകളോ ദിവസങ്ങളോ കഴിയുമ്പോൾ രോഗലക്ഷണങ്ങൾ കൂടുതൽ വ്യക്തമാവുകയും തിരിച്ചറിയൽ എളുപ്പമാവുകയും. ചെയ്യുന്നത് അതുകൊണ്ടാണ് . ആദ്യം കണ്ട ഡോക്ടറേക്കാൾ എളുപ്പത്തിൽ രണ്ടാമത് കണ്ട ഡോക്ടർ രോഗം തിരിച്ചറിയുന്നത് പലപ്പോഴു ഇങ്ങിനെ സമയം കഴിഞ് കൂടുതൽ രോഗലക്ഷണങ്ങൾ പുറത്തു പ്രത്യക്ഷപ്പെടുന്നതിനാൽ കൂടിയാണ്. രക്ത പരിശോധനയിലും , സ്കാനിങ് പരിശോധനയിലും മറ്റും ഇത് ബാധകമാണ് ..എല്ലാ ഡോക്ടർ മാർക്കും ഇത്തരം അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ടാകും .
സുപെർസ്പെഷലാസ്റ് , സ്പെഷ്യലിസ്റ് ഡോക്ടർമാരെ ചെറുതായി കാണുകയല്ല . അവർ ആ വിഷയത്തിലെ അതി വിദഗ്ധരാണ് . അവർ ചികിൽസിക്കേണ്ട കേസ് അവർ തന്നെ കാണണം . അവരുടെ അതി വൈദഗ്ത്യം അത്തരം രോഗികളെ ചികിൽദിക്കാൻ ഉപയോഗപ്പെടുത്തണം . അതുപോലെതന്നെ വിലകൂടിയ ഉപകരണങ്ങളും സജ്ജീകരണങ്ങളുമുള്ള വലിയ ആശുപത്രികളും ഇത്തരത്തിൽ ഉപയോഗപ്പെടുത്തണം .ചെറിയ ചെറിയ കര്യങ്ങൾക് ഈ വലിയ ആശുപത്രികളുടെയും ,ഡോക്ടർമാരുടെ സമയവും energy യും നഷ്ടപ്പെടുത്തുന്നത് സമൂഹത്തിന് തന്നെ നല്ലതല്ലല്ലോ . ഡോക്ടർ കൂട്ടമായി ചർച്ചചെയ്ത് തീരുമാനം എടുക്കേണ്ട കേസുകൾ ഇത്തരം ആശുപത്രികളിൽ തന്നെ ചികിൽസിക്കേണ്ടതുമാണ് ..ഇത്തരം സ്ഥാപനങ്ങളും , അതിവിദഗ്ദ്ധരും ആ രോഗത്തിന്റെ അവസാന വാക്കായതിനാൽ എല്ലാ തരം investigationum നടത്തി എല്ലാ സാധ്യതകളും ചർച്ച ചെയ്ദു തീരുമാനം എടുക്കേണ്ടതുണ്ട് ..അതുകൊണ്ട് തന്നെ ചകിത്സ ചിലവ് ഭീമമായിരിക്കുകയും ചെയ്യും .ചെറിയ ചെറിയ കേസുകൾക് സുപ്രീം കോടതിയിൽ പോകാറില്ലല്ലോ ??എത്ര വലിയ പണക്കാരനും ചെറിയ കോടതികളിൽ കേസ് നടത്തിയതിന് ശേഷമാണല്ലോ വലിയ കോടതികളിൽ ( highcourt ,supremecourt ))കേസുമായി പോകുന്നത് ..ഇതിനാണ് റെഫെറൽ സിസ്റ്റം എന്നു പറയുന്നത് ..ചികിത്സാകാര്യത്തിലാക്കും ഇത് നിർബന്ധമായും നടപ്പിലാക്കേണ്ടതാണ് .
ഈ കൊറോണ കാലത് നമ്മുടെ ജീവൻ സംരക്ഷിച്ചത് ഹെൽത്ത് സെന്ററുകളിലെ ചെറിയ ഡോക്ടർമാർ ,നഴ്‌സുമാർ ,ഹെല്ത്തിൻസ്പെക്ടർമാർ , ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് മാർ എന്നിവരാണെന്ന് നാം മറക്കരുത്. അവരെ ചെറുതായി കാണരുത് . സമൂഹത്തിന്റെ യഥാർത്ഥ ആരോഗ്യ സംരക്ഷകർ ഈ ചെറിയ ഡോക്ടർമാരും അവരുടെ കൂടെ നിൽക്കുന്ന ഇക്കൂട്ടരുമാണ് . കുടുംബ ഡോക്ടർക് ആരോഗ്യ രംഗത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴയും .
കൊറോണാപൂർവ കാലം നാം കുറെ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു . ചികിത്സ കാര്യ്ത്തിലും അച്ചടക്കം വേണം . ഏത് ചെറിയ രോഗത്തിനും വലിയ ഡോക്ടറെ തേടാതെ ഒരു കുടുംബ ഡോക്ടറെ കാണുക , എല്ലാവര്ക്കും പെട്ടെന്ന് സമീപിക്കാനും , തുറന്ന് സംസാരിക്കാനും കഴിയുന്ന അത്തരം ഒരു ഡോക്ടർ ഉണ്ടായിരിക്കണം . പെട്ടെന്നു അത്യാഹിത രോഗങ്ങളോ ആക്‌സിഡന്റുകളോ ഉണ്ടായാൽ പെട്ടെന്ന് വലിയ ആശുപത്രികളിൽ പോകേണ്ടിവരും. ആ അത്യാഹിത ചികിത്സയെ കുറിച്ഛ് കുടുംബ ഡോക്ടറുമായി ചർച്ച ചെയ്യാം . തുടർചികിത്സ പലപ്പോഴും കുടുംബ ഡോക്ടർക് ചെയ്യാൻ കഴിയും ,ആവശ്യമെങ്കിൽ മാത്രം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വലിയ ആശുപത്രികളിൽ തുടര്ചികിത്സക് പോയാൽ മതി .
ചികിത്സ ചിലവുകൾ ഒരുപാട് കുറക്കുന്നതിന് ഇത് മൂലം സാധിക്കും ..ഇന്ന് എംബിബിസ് ന് പഠിക്കുന്ന എല്ലാ കൂട്ടികളും സ്പെഷിലിസ്റ്റുകൾ ആകാനുള്ള നെട്ടോട്ടത്തിലാണ് . കാരണം സമൂഹം വെറും എംബിബിസ് ഡോക്ടർക് അർഹിക്കുന്ന മാന്യതയോ , സാമ്പത്തിക ഭദ്രതയോ നൽകുന്നില്ല എന്നതാണ് ..അത് മൂലം സമൂഹത്തിന് കൂടുതൽ ആവശ്യമുള്ള കുടുംബ ഡോക്ടർമാർ ഇല്ലാതാവുകയും ആവശ്യത്തിൽ കൂടുതൽ സ്പെസിലിസ്റ്റുകളും സൂപ്പർസ്പെഷ്യലിസ്റ്റുകളും ഉണ്ടാകുകയും ചെയ്യുന്നു . ചികിത്സാചിലവുകൾ വർധിക്കാൻ ഇത് കാരണമായി ഭവിക്കുന്നു .
ചകിത്സ രംഗത്തും ഒരഴിച്ചുപണി അത്യാവശ്യമാണ് .

people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139