കനത്ത ഇടിമിന്നലിനെ തുടർന്ന് വീടിന്റെ ചുമർ പൊട്ടി തകർന്നു.

കുറ്റ്യാടി :- കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലിൽ മൊയിലൊത്ര, ചുണ്ടകുന്ന് കൊരട്ടോടി കുമാരന്റെ വീട്ടിന്ന് കനത്ത നാശനഷ്ടം സംഭവിച്ചു.ശക്തമായ ആഘാതത്തിൽ വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീഴുകയും ചില ഭാഗങ്ങൾ പൊട്ടി തകർന്നു.ഇലട്രിക്ക് വയറിംങ്ങും സ്വിച്ച് ബോർഡുകളും കത്തിക്കരിഞ്ഞ് വൈദ്യുതി ബന്ധം വിഛേദിക്കപെട്ടു.ടി.വി.ഫ്രിഡ്ജ്, ഇൻവേറ്റർ മറ്റും ഇലട്രിക്ക് ഇലട്രോണിക്ക് ഉൽപ്പന്നങ്ങളും കത്തിനശിച്ചു.വീടിനോട് ചേർന്ന മതിലും ഇടിഞ്ഞു വീണു. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുമ പറഞ്ഞു.സംഭവ സ്ഥലം
ബിജെപി മരുതോങ്കര പഞ്ചായത്ത് നേതാക്കൾ സന്ദർശിച്ചു. ബിജെപി മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് എം സുധീഷ് മരുതേരി. ജനറൽ സെക്രട്ടറി കെ പി രമേശൻ. സെക്രട്ടറി വി പി രാജൻ.വൈസ് പ്രസിഡണ്ട് അനീഷ് കാപ്പുമ്മൽ. യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഷൈൻ പയിമ്പള്ളി. ബി.എം.എസ് കുറ്റ്യാടി മേഖല പ്രസിഡണ്ട് നിത്യാനന്ദ കുമാർ. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ലിനീഷ് ഗോപാൽ, അമൽരാജ്. വിപിൻ ലാൽ എന്നിവരാണ് സന്ദർശിച്ചത്. നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി ആവശ്യപെട്ടു.
Comments are closed.