1470-490

വയോജനങ്ങളുടെ കരുതലിനായി ഗ്രാൻഡ് കെയർ പദ്ധതി

വയോജനങ്ങളുടെ കരുതലിനായി കുടുംബശ്രീയുടെ ഗ്രാൻഡ് കെയർ പദ്ധതി

വയോജനങ്ങളുടെ കരുതലിനായി
കുടുംബശ്രീയുടെ ഗ്രാൻഡ് കെയർ പദ്ധതി
വയോജനങ്ങളുടെ കരുതലിന് മുൻതൂക്കം നൽകിക്കൊണ്ട് കുടുംബശ്രീ ഗ്രാൻഡ് കെയർ പദ്ധതിയ്ക്ക് രൂപം നൽകി. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ വയോജനങ്ങൾ കരുതലോടെയിരിക്കണം എന്ന സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനായി പല തലങ്ങളിലുള്ള ഇൻഫർമേഷൻ എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ (ഐഇസി) ക്യാമ്പയിൻ എന്ന നിലയിലാണിത്. ഗ്രാൻഡ് പദ്ധതിയുടെ തുടക്കം കുറിക്കാനായി തയ്യാറാക്കിയ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു.
ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വന്നവർകൂടുതൽ കരുതലും ശ്രദ്ധയും കാണിച്ച് മറ്റുള്ളവരിൽനിന്ന് അകന്ന് വീടുകളിൽ ക്വാറന്റൈനിൽ കഴിയണം എന്ന സന്ദേശം കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
ആദിവാസി വിഭാഗത്തിൽപ്പെട്ടവർ, തീരദേശ മേഖലയിലുള്ളവർ എന്നിവർക്കായി ആനിമേറ്റർമാർ, കോസ്റ്റൽ വളണ്ടിയർമാർ എന്നിവരിലൂടെ പ്രത്യേക ക്യാമ്പയിനും നടത്തുന്നു. കേന്ദ്രീകൃതമായി കോൾ സെന്റർ പ്രവർത്തിപ്പിച്ച് അരക്ഷിതരായ വയോജനങ്ങളെ ഫോൺ വഴി ബന്ധപ്പെടാനും പൊതുജനങ്ങൾക്കായി ബൃഹത്തായ ഐഇസി ക്യാമ്പയിൻ ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന വയോജനങ്ങൾ കരുതലോടെ ഇരിക്കണം എന്ന സന്ദേശം തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺ വഴിയും നൽകും.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139