1470-490

സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കണം – പി.അബ്ദുൽ ഹമീദ് എംഎല്‍എ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ജൂണ്‍ ഒന്നുമുതല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസ് ആരംഭിക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പി.അബ്ദുൽ ഹമീദ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരോട് അഭ്യര്‍ഥിച്ചു. കുട്ടികള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ ആണ് ക്ലാസ് നല്‍കുന്നത്. എന്നാല്‍, പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യമില്ല. ഉണ്ടെങ്കില്‍ തന്നെ മാതാപിതാക്കളുടെ ഫോണുകളാണ് കുട്ടികളും ഉപയോഗിക്കുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികള്‍ക്ക് ഇവ ലഭ്യമാകില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഫോണ്‍ വാങ്ങുന്നതിന് തവണ വ്യവസ്ഥയില്‍ പലിശരഹിത വായ്പ നല്‍കണമെന്നും എം എല്‍എ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996