1470-490

സൗജന്യ ഭക്ഷ്യക്കിറ്റ്: 99.14 ശതമാനം മഞ്ഞ കാർഡുടമകളും കിറ്റ് കൈപ്പറ്റി


ജില്ലയിൽ എ എ വൈ മഞ്ഞ കാർഡുടമകൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 99.14 ശതമാനം പൂർത്തിയായി. 52671 വരുന്ന കാർഡുകളിൽ 52219 പേരാണ് കിറ്റ് കൈപ്പറ്റിയത്. 98.89 ശതമാനം വരുന്ന 278740 പിങ്ക് കാർഡുടമകൾ, 93.31 ശതമാനം വരുന്ന 253067 നീല കാർഡുടമകൾ എന്നിവരും കിറ്റ് കൈപ്പറ്റി. മെയ് 15 ന് ആരംഭിച്ച വെള്ള കാർഡുകളുടെ കിറ്റ് വിതരണം 12.60 ശതമാനം പൂർത്തിയായി. വെള്ള കാർഡുകൾക്ക് കിറ്റ് വിതരണം ആരംഭിച്ചതിനാൽ നീല കാർഡുടമകൾ അടിയന്തരമായി റേഷൻ കടകളിൽ നിന്ന് കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള റേഷൻ ഗുണഭോക്താക്കൾക്ക് മെയ് മാസത്തേക്ക് അനുവദിച്ച റേഷൻ വിഹിതം മെയ് 20 ന് മുമ്പ് കൈപ്പറ്റേണ്ടതാണ്. പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ച ഏപ്രിൽ മാസത്തെ ചെറുപയർ വിഹിതവും 20നകം കൈപ്പറ്റണം. ഈ പദ്ധതി പ്രകാരം അനുവദിച്ച മെയ് മാസത്തെ റേഷൻ വിഹിതം 20ന് ശേഷവും ലഭിക്കും. പിഎംജികെഎവൈ പദ്ധതി പ്രകാരം മഞ്ഞ , പിങ്ക് കാർഡുടമകൾക്ക് ആരംഭിച്ച ചെറുപയർ വിതരണത്തിൽ 54.49 ശതമാനം എ എ വൈ കാർഡുടമകളും 53.68 ശതമാനം പിങ്ക് കാർഡുടമകളും വിഹിതം കൈപ്പറ്റി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139