1470-490

സമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം:

സമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈദരലി ശിഹാബ് തങ്ങളെ വ്യാജ പ്രചരണം നടത്തി അപമാനിച്ച പരപ്പനങ്ങാടിയിലെ 2 DYFI പ്രവർത്തകർക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റും മുസ്ലിം പണ്ഡിത നേതാവ് കൂടിയായ ബഹു.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ് ബുക്കിലും, വാട്സാപ്പിലൂടെയും പോസ്റ്റ് ഇട്ട് വ്യാജ പ്രചരണം നടത്തിയ പരപ്പനങ്ങാടിയിലെ CPl(M) പ്രവര്‍ത്തകർക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.

പരപ്പനങ്ങാടി പുത്തൻകടപ്പുറം പള്ളിച്ചിൻ്റെ പുരക്കൽ റഹൂഫ്‌(25) പരപ്പനങ്ങാടി പുത്തരിക്കൽ PP.ഫൈസൽ (30) എന്നിവർക്കെതിരെയാണ് പരപ്പനങ്ങാടി CI കേസെടുത്തത്,

പരപ്പനങ്ങാടി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പേരിൽ ജനറൽ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി കഴിഞ്ഞ ദിവസം 06/05/20 പരപ്പനങ്ങാടി CIക്ക് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരയും കേസെടുത്തത്.

കേസിൽ പ്രതിയായ PP റഹൂഫ് കുറച്ച് മുമ്പ് പരപ്പനങ്ങാടി ജംഗ്ഷനിലെ പള്ളിയിൽ നിന്ന് ജുമുഅ സമയത്ത് പള്ളിയുടെ അകത്ത് സ്ത്രീകൾ നമസ്ക്കരിക്കുന്ന സ്ഥലത്ത് കയറി സ്ത്രീയുടെ ബേഗ് തട്ടിപ്പറിച്ച കേസിൽ പ്രതിയുമായിരുന്നു .
പ്രതിയായ ഫൈസൽ.പി.പി ഡി വൈ എഫ് ഐ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്

മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ നടക്കുന്ന റമളാന്‍ റിലീഫ് വിതരണത്തിന്റെ പോസ്റ്റില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഹാന്‍സിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ അപമാനിക്കുന്ന തരത്തിലും , ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെ യും ഹാൻസ് പാക്കറ്റിൽ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ പതിച്ച പാക്കറ്റ് പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു കൊണ്ട് സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിനാണ് ഇരുവർക്കുമെതിരെ യും കേസെടുത്തത്.

ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ താനൂർ പോലീസ് സ്റ്റേഷനിലും തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ഇത്തരം പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്ത എല്ലാവരും കേസില്‍ പ്രതികളാകുമെന്നും പരപ്പനങ്ങാടി സി.ഐ. ഹണി K ദാസ് അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139