1470-490

എക്സൈസിന്റെ പരിശോധനയിൽ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി ….

മനേക്കരയിൽ എക്സൈസിന്റെ പരിശോധനയിൽ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി ….
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമായി നടത്തുന്നതിന്റെ ഭാഗമായി കൂത്തുപറമ്പ എക്സൈസ് റെയ്ഞ്ച് സംഘവും തലശ്ശേരി റെയിഞ്ച് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് മനേക്കര വിദ്യാവിലാസം എൽ.പി സ്കൂളിന് സമീപം റോഡരികിൽ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 1 മാസം വളർച്ചയെത്തിയ 5 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.40 cm വലിപ്പമുള്ള ഒരു കഞ്ചാവ് ചെടിയും 30 cm വലിപ്പമുള്ള 2 എണ്ണവും 25 cm വലിപ്പമുള്ള 2 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.തലശ്ശേരി റെയിഞ്ചിലെ പ്രിവന്റീവ് ഓഫിസർ ടി സന്തോഷ് ,കൂത്തുപറമ്പ് റെയിഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ പി പ്രമോദൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.കൂത്തുപറമ്പ് റെയിഞ്ച് പാർട്ടി ചെടികൾ കസ്റ്റഡിയിലെടുത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ചമ്പാട് ,മനേക്കര ഭാഗങ്ങളിൽ എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തലശ്ശേരി റെയിഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ് , മുഹമ്മദ് ഹബീബ് കെ.പി, ഫൈസൽ കൂത്തുപറമ്പ് റെയിഞ്ചിലെ സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ് കുമാർ പി, പ്രജീഷ് കോട്ടായി ,സുബിൻ എം വനിതാ സിവിൽ എക്സൈസ് ഓഫിസർ ലിജിന എൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. സ്കൂളിന് സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തിയത് ഗൗരവമായാണ് കാണുന്നത്. തുടരന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253