1470-490

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് എന്തിന് നൽകിയതാണ് BlS

ഒരു വകുപ്പിൻ്റെ സുതാര്യതയ്ക്കും സുരക്ഷയ്ക്കും ഗുണത്തിനും വിശ്വാസ്യതയ്ക്കുമൊക്കെയാണ് ബി ഐ എസ് അംഗീകാരം നൽകുന്നത് ‘ സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനും ഈ അംഗീകാരം നൽകിയിട്ടുണ്ട്. അഴിമതിക്കാർ അരങ്ങു വാഴുന്ന ഈ വകുപ്പിന് എങ്ങനെയാണ് ബിഐഎസ് കിട്ടിയത് എന്ന സംശയമാണ് വ്യാപാരികളും വ്യവസായികളും ഉയർത്തുന്നത് ‘
BIS അംഗീകാരമുള്ള ഡിപ്പാർട്മെന്റ് കൃത്യമായി ഓരോന്നിനും രജിസ്റ്റർ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ:, എന്നാൽ ഇവിടെ അഴിമതി മാത്രം നടക്കുന്നതിനാൽ ഒന്നിനും രജിസ്റ്റർ സൂക്ഷിക്കാറില്ല, എത്ര ദിവസത്തിൽ അനുമതി നൽകും, മറ്റുള്ള അപേക്ഷകർക്ക് എത്ര ദിവസം വേണം, അപകട കേസുകൾ അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ എത്ര ദിവസം വേണം, ഉദ്യോഗസ്ഥർ എപ്പോൾ വന്നു, എപ്പോൾ പോകുന്നു എവിടെയെല്ലാം ഇൻസ്പെക്ഷന് പോകുന്നു, ആരെല്ലാം എന്തെല്ലാം ആവശ്യത്തിന് ഈ ഓഫീസിൽ വന്നുപോകുന്നു തുടങ്ങിയവയ്ക്കൊന്നും ഓഫീസിൽ രജിസ്റ്ററില്ലത്രെ. പ്രസ്തുത രജിസ്റ്റർ ഇവിടെ സേവനങ്ങൾക്കായി വരുന്നവർ കണ്ടിട്ടുമില്ലത്രേ.

BIS ഓഡിറ്റ് നേരത്തെ അറിയിച്ചു വരുന്നതിനാൽ ആ ദിവസങ്ങളിൽ മാത്രം ഓഫീസ് ഫയലുകൾ കറക്ടായി സൂക്ഷിക്കും, ഓഫീസ് ക്ലീൻ ചെയ്യും, എല്ലാവരും കൃത്യമായി ഓഫീസിൽ വരും,
മാത്രമല്ല BIS അംഗീകാരം ലഭിച്ചിട്ടുള്ള ഈ ഡിപ്പാർട്ട്‌മെന്റിൽ approval, order, ടെസ്റ്റ് ചെയ്തിരിക്കുന്ന മീറ്ററുകൾ മുതയാവ എന്നു നൽകും എന്ന ഡിസ്‌പ്ലേ ബോർഡ് വെച്ചിട്ടില്ല.

മറ്റെല്ലാ സർക്കാർ സർവീസുകൾ പോലെ തന്നെ ഇവിടെയും ഓൺലൈൻ സേവനമുണ്ട്’ ‘എന്നാൽ approval കയ്യിൽ കിട്ടണമെങ്കിൽ പണവുമായി ഓഫീസിൽ ചെല്ലണം.
സംസ്ഥാനത്തെ 14 ജില്ലാ ഓഫീസുകളിലും രജിസ്റ്റർ വേണംമെന്നാണ് വ്യവസായികൾ ആവശ്യപ്പെടുന്നത് ‘കൂടാതെ ഓഫീസുകളിൽ CCTV ക്യാമറയും സ്ഥാപിക്കണം . ആയതിന് വരുന്ന ചെലവ് തങ്ങൾ വഹിച്ചോളാമെന്നും ഇവർ പറയുന്നു’ . ജനങ്ങളെ ഈ ഓഫിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കരുത്, പണത്തിന് വേണ്ടി ചീറ്റ് ചെയ്യരുത്. മേൽപറഞ്ഞ കൃത്യമായി നോക്കുവാൻ ട്രാക്കിങ് സംവിധാനനവും വേണം .
184 എൻജിനിയർ, അത്രയും തന്നെ ക്ലർക്ക്മാരുള്ള ചെറിയൊരു ഡിപ്പാർട്ട്‌മെന്റ്. ഇത്രയും ചെറിയ ഒരു ഡിപ്പാർട്മെന്റിനെ നിലക്കനിർത്താൻ സർക്കാർ നടപടിയെടുക്കണമെന്നും വ്യാപാരി-വ്യവസായികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു ‘
എല്ലാ ജില്ലകളിലേയും അപ്പപ്പോൾ ഫയൽ മൂവ്മെന്റിന്റെ റിപ്പോർട്ട് അറിയിക്കുന്നതിനുള്ള പരിശോധനക്ക് ചീഫ് ഓഫീസിൽ ഒരാളെ നിയമിച്ച് അതാത് ജില്ലാ ഓഫീസുകളിലേക്ക് വിവരങ്ങൾ അറിയിക്കുന്നതിനുള്ള ട്രാക്കിങ് സംവിധാനവും ഏർപ്പെടുത്തണമെന്നാണ് വ്യവസായികളുടെ ആവശ്യം’

ഉദ്യോഗസ്ഥർ ഓഫീസിൽ വരാതിരിക്കുവാൻവേണ്ടി ഒരാഴ്ച മുന്നേ ‘T’ മാർക്ക് ചെയ്ത് വീട്ടിൽ ഇരിക്കും, അപേക്ഷകനോ മറ്റാരെങ്കിലും അന്വേഷിച്ചാൽ ഈ ഉദ്യോഗസ്ഥൻ ഇൻസ്പെക്ഷന് പോയിരിരിക്കുകയാണ് എന്ന് മാത്രം മറുപടി കിട്ടും. ‘T’ മാർക്ക് ചെയ്തു മുങ്ങുന്ന തട്ടിപ്പ് പടിപാടി കേരള സർക്കാർ അറിയുന്നില്ല. ഇവർ എവിടെ എന്നു പരിശോദിക്കുവാൻ പോലും മേലുദ്യോഗസ്ഥർക്ക് പേടിയാണ്.
ഓഫീസിൽ വരുന്ന ജനങ്ങളോട് മാന്യമായി പെരുമാറാനും ഇലക്ട്രിക് ഇ ൻ സ്പെക്ടറേറ്റിലെ ജീവക്കാർക്കറിയില്ല, അനാവശ്യമായി പലതും പറഞ്ഞു വരുന്നവരോട് ക്ഷുഭിതരാകുന്ന സംഭവം നിരവധിയാണെന്നും ഇവർ ‘
പലിശയ്ക്ക് കടമെടുത്തും കിടപ്പാടം പണയപ്പെടുത്തിയുമൊക്കെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിൽ വ്യാപാരവും വ്യവസായവും നടത്തുന്നവർ ‘ ഞങ്ങളെ പിഴിയുന്ന പ്രസ്തുത വകുപ്പിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് വ്യാപാരികളും വ്യവസായികളും

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253