1470-490

പെരുവള്ളൂർ സ്വദേശി ദമാമിൽ മരിച്ചു

തേഞ്ഞിപ്പലം: പറമ്പിൽപീടിക സൂപ്പർബസാർ തടത്തിൽപറമ്പിൽ താമസിക്കുന്ന കൊറലോട്ടി ഹുസൈൻ (46) ദമാമിലെ അൽഅഹ്സയിൽ മരിച്ചു.

കഴിഞ്ഞ ദിവസം രാവിലെ സുബ്ഹി നിസ്കാരത്തിനിടെ പക്ഷാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ഹഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു.

പരേതനായ അലവിയാണ് പിതാവ്. മാതാവ്: ഖദീജ. ഭാര്യ: ശാഹിദ. മക്കൾ: മുഹമ്മദ് സാബിഖ്, ഫാത്തിമ ഹുസ്ന, ഫാത്തിമ ഷിഫാന (വിദ്യാർഥികൾ), ഫാത്തിമ ബിസ്ന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (സഊദി), ആമിന, മൈമൂന, ഫാത്തിമ.

25 വർഷമായി അൽഅഹ്‌സ ഉയൂണിൽ ലുലു സ്റ്റോറിൽ ജോലി ചെയ്തു രികയായിരുന്നു. മയ്യിത്ത് അൽഅഹ്സയിൽ ഖബറടക്കും.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139