1470-490

നഗരസഭക്കെതിരെ സി പി എം അഴിമതി ആരോപണം

കോട്ടക്കൽ: നഗരസഭക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന സി പി എം ജനങ്ങളെ അഭിമുഖികരിക്കാൻ കെൽപ്പില്ലാത്തതിനാലാണെന്നും, സി പി എം ഉന്നയിച്ച അഴിമതി തെളിയിക്കാൻ സി പി എമ്മിനെ വെല്ലുവിളിക്കുന്നുവെന്നും നഗരസഭ ചെയർമാൻ കെ കെ നാസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നഗരസഭയുടെ പ്രവർത്തികൾ ഇടതുപക്ഷ നിയന്ത്രണത്തിലുള്ള സർക്കാർ ഏജൻസിയായ സിഡ്ക്കോക്ക് നൽകിയതിൽ അഴിമതിയുണ്ടെന്ന കോട്ടക്കൽ സി പി എം ആരോപണം സർക്കാർ അന്യേഷിക്കുകയാണ് വേണ്ടത്. സി പി എം ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ ഒരു കൗൺസിലർ പോലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല.ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തിയാകും എന്ന് ബോധ്യമായപ്പോഴാണ് ബിഎച്ച് റോഡ് റീ ടാറിങ് കോട്ടക്കൽ നഗരത്തിൻ്റെ ആവശ്യമാണ്. റോഡ് നന്നാക്കും എന്ന് ബോധ്യമായപ്പോഴാണ് സി പി എം ബി എച്ച് റോഡിൻ്റെ പേരിൽ സമരവുമായി രംഗത്ത് വന്നിരുന്നതാണ്.നഗരസഭ വികസന പദ്ധതികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് സി പി എമ്മിന്.ഹൈക്കോടതിയിൽ ഒരു വ്യക്തി നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ പോലും സ്വീകരിച്ചിട്ടില്ല. സിഡ്കോക്ക് നഗരസഭ നൽകിയ കത്ത് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരൻ്റെ വാദം.ഹരജിയിൽ സർക്കാർ, സിഡ്കോ, ഡി പി സി എന്നിവർക്കൊപ്പം ഒരു കക്ഷി മാത്രമാണ് നഗരസഭ. സി പി എമ്മിൻ്റെ ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ചെയർമാൻ കെ കെ നാസർ പറഞ്ഞു.

Comments are closed.