1470-490

ചേലേമ്പ്രയിൽ റോഡുകളുടെ എസ്റ്റിമേറ്റ് വിവാദം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ എസ്റ്റിമേറ്റ് വിവാദം .തദ്ദേശ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നും പ്രവൃത്തിക്കായി എം എൽ എ. പി അബ്ദുൽ ഹമീദ് മാസ്റ്റർ മണ്ഡലത്തിലെ വിവിധ റോഡുകൾ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന്
വള്ളിക്കുന്ന് മണ്ഡലത്തിലേക്ക് അനുവദിച്ച റോഡുകളുടെ എസ്റ്റിമേറ്റ് ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ തയ്യാറാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കുറ്റപ്പെടുത്തി .മണ്ഡലത്തിൽ എം എൽ എ യുടെ ശുപാർശ പ്രകാരം റോഡുകൾക്ക് 3 .80 കോടി സർക്കാർ അനുവദിച്ചിരുന്നു.ഈ റോഡുകളുടെ എസ്റ്റിമേറ്റെടുക്കുന്ന തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി സി.പി.എം ഭാരവാഹികൾക്ക് നിർദ്ദേശം അയച്ച് കൊടുക്കുകയും പത്ത് ദിവസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കുകയും, വേണ്ട മാറ്റങ്ങൾ നിർദേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായും ആരോപണം . നിലവിൽ സി പി എം ൻ്റെനേതൃത്വത്തി ലുള്ള ജനകീയ മുന്നണിയാണ് ചേലേമ്പ്ര പഞ്ചായത്ത് ഭരിക്കുഞ്ഞ് .
എന്നാൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഈ കത്ത് ലഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
മണ്ഡലത്തിലെ എം എൽ എ യെയോ ജനപ്രതിനിധികളെയോ അറിയിക്കാതെയാണ് ചേലേമ്പ്ര പഞ്ചായത്തിൽ എല്ലാ റോഡുകളും എസ്റ്റിമേറ്റെടുത്തിരിക്കുന്നത്.
എട്ടാം വാർഡിലെ 240 മീറ്റർ മാത്രം നീളമുള്ള പുളളിശേരി അമ്പലം റോഡിൽ റോഡ് പൂർത്തീകരിക്കുന്നതിനാവശ്യമായ 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ വ്യക്തി വിരോധത്താൽ പ്രധാന ഭാഗത്തെ റോഡ് സംരക്ഷ ഭിത്തി ഒഴിവാക്കിയതിൽ ആക്ഷേപമുണ്ട്.
രാഷ്ട്രീയ പ്രേരിതമായ എസ്റ്റിമേറ്റ് എടുക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്രോഗസ്ഥൻ ശ്രമിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ”ആവിഷ്കരിക്കുമെന്നും ഭാരവാഹികളായ സി.ഹസനും കെ.റഫീഖും, പി.അബ്ദുൽ റഷീദും
അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996