മദ്യവില്പനക്ക് വെർച്വൽ ക്യൂ ആപ്പ്

മദ്യവില്പനക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള ആപ്പ് നിർമ്മിക്കാനുള്ള കരാർ എറണാകുളത്തെ ഫെയർ കോഡ് എന്ന കമ്പനിക്ക്. സംസ്ഥാനത്തെ ഔട്ട് ലെറ്റുകളുടെയും ബാറുകളുടേയും വിവരം കമ്പനി തേടിയിട്ടുണ്ട്. വിശദാംശങ്ങൾ ലഭ്യമാക്കിയാൽ രണ്ടു ദിവസത്തിനുള്ളിൽ ആപ്പ് തയാറാക്കും.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് മദ്യവില്പനക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്താൻ തീരുമാനമായത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ക്യൂ സമയം വാങ്ങാം. ഓരോ മണിക്കൂറിനും ക്യൂ തയാറാക്കും. ബാർ കൗണ്ടർ വഴി പാഴ്സൽ വാങ്ങാം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments are closed.