സി പി.എം നേതൃത്വത്തിൽ ഇടവിളകൃഷി ആരംഭിച്ചു.

കുറ്റ്യാടി :- സി.പി.എം കക്കട്ട് നോർത്ത്
ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് ഇടവിളകൃഷി ആരംഭിച്ചു. ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, കപ്പ, തുടങ്ങിയ കൃഷികളാണ് നടത്തുന്നത്. പ്രദേശവാസികളെ ഉൾപ്പെടുത്തി പുതിയൊരു കാർഷിക സംസ്കാരത്തിന് തുടക്കം കുറിച്ച് കൊണ്ട് ആരംഭിച്ച കൃഷി നടീൽ ഉൽഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവ്വഹിച്ചു. എം.കെ.സുനീഷ്, അജീഷ്, കെ.പി.ശശി, ബാബുരാജ് ,റീന തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.