1470-490

തെലങ്കാനയിൽ വാഹനാപകടം

തെലങ്കാനയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒന്നരവയസുകാരിയായ കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ബീഹാറിൽ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം.
കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകൾ അനാമിക, ഡ്രൈവർ മംഗളൂരു സ്വദേശി മലയാളിയായ സ്റ്റെനി എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറിന് പിറകിൽ നിസാമാബാദിൽ വെച്ച് ട്രക്ക് ഇടിക്കുകയായിരുന്നു.കാറിന്റെ പിൻസീറ്റിലിരുന്ന അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയെയും ഗുരുതര പരിക്കുകളോടെ നിസാമാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തിൽ ഇവർക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. ബിഹാറിലെ സ്കൂളിൽ അധ്യാപകരായിരുന്നു ഇവർ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879