10 ഏക്കർ ഭൂമിയിൽ കൃഷി ഇറക്കി കേരള കർഷകസംഘം

കൊളത്തൂർ :കഴിഞ്ഞ 8വർഷമായി തരിശായി കിടക്കുന്ന 10ഏക്കർ ഭൂമിയിൽ കൃഷി ഇറക്കാൻ കേരള കർഷകസംഘം നെല്ലായി മേഖല കമ്മിറ്റി.
നെൽക്കൃഷിക്കായി ഭൂമി ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരള കർഷക സംഘം തൃശ്ശൂർ ജില്ല വൈസ് പ്രസിഡന്റ് ടി. എ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ അധ്യക്ഷയായി. സിപിഐഎം നെല്ലായി ലോക്കൽ സെക്രട്ടറി ഇ.കെ. അനൂപ്, കർഷക സംഘം ഏരിയ സെക്രട്ടറി എം. ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി കെ. രാജേഷ്, പ്രസിഡന്റ് എം. എ. ബാലൻ മാസ്റ്റർ, ഭൂ ഉടമകളായ മണ്ണാംപറമ്പിൽ ദാസൻ, സുനിൽ, അനിലൻ എന്നിവർ നേതൃത്വം നൽകി.
Comments are closed.