1470-490

കാട്ടുപന്നിയെ കൊന്ന് വിൽക്കാൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

പന്നിയെ കുടുക്കുവച്ചു കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമിച്ച എളനാട് സ്വദേശികളായ 3 പേരെ വനപാലകർ അറസ്റ്റു ചെയ്തു.
കാരക്കാട്ടിൽ വീട്ടിൽ സന്ദീപ് (36), ചേപ്പയിൽ വീട്ടിൽ രഘു (37), പുത്തൻപുരയ്ക്കൽ സജീവ് (32) എന്നിവരാണ് അറസ്റ്റിലായത്.
എളനാട് ചേപ്പ ഭാഗത്ത് വനത്തിനോട് ചേർന്ന്‌ കുടുക്ക് വെച്ച് പിടിച്ച കാട്ടുപന്നിയെ തല്ലിക്കൊന്ന് ഇറച്ചിയാക്കി വില്പനയ്ക്ക് ശ്രമിക്കുന്നതിനിടെ വനപാലർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ഇറച്ചിയും സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
എളനാട് ഡെ. റെയിഞ്ച് ഫോറസ്ററ് ഓഫീസർ എം. ഷാജഹാൻ, എസ്.എഫ്.ഒ. രഞ്ചിത് രാജ്‌, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.ആർ. പ്രകാശൻ, യു. ജൂനിത്ത്, എം.ജെ. ലിജോ, സി.ജി. ശ്രീജിത്ത്‌ , എൻ.ബി. ധന്യ, കെ.വി. ടിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ വ്യഴാഴ്ച കോടതിയിൽ ഹാജരാക്കും.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879