1470-490

ട്രെയ്ൻ ജൂൺ 30 ന് ശേഷം മാത്രം

ട്രെയിൻ സർവീസ്‌ ജൂൺ 30 വരെ ഉണ്ടാകില്ല. സ്പെഷ്യൽ ട്രെയിനുകളും അതിഥിത്തൊഴിലാളികൾക്കായുള്ള ശ്രമിക് ട്രെയിനുകളും ഓടും. ഈ കാലയളവിൽ മെയിൽ, എക്സ്‌പ്രസ്, പാസഞ്ചർ, സബ് അർബൻ ഉൾപ്പെടെയുള്ളവയുടെ എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായും യാത്രക്കാരുടെ പണം മടക്കിനൽകുമെന്നും റെയിൽവേ അറിയിച്ചു. തെരഞ്ഞെടുത്ത റൂട്ടുകളിൽ ശതാബ്ദി, മെയിൽ, എകസ്‌പ്രസ്‌ ട്രെയിനുകൾ പ്രത്യേക സർവീസ്‌ നടത്തിയേക്കും.

മെയ്‌ 22 മുതൽ യാത്ര പുറപ്പെടുന്ന പ്രത്യേക സർവീസുകളിലേക്ക് വെള്ളിയാഴ്‌ചമുതല്‍ ബുക്കിങ്ങിൽ വെയിറ്റിങ്‌ ലിസ്റ്റ്‌ അനുവദിക്കും. വെയിറ്റിങ് ലിസ്റ്റിലുള്ളവർക്ക്‌ യാത്ര അനുവദിക്കില്ല.‌ പണം മടക്കി നൽകും. എസി 3 ടയർ, 2 ടയർ യഥാക്രമം 100, 50 സീറ്റാണ്‌ വെയിറ്റിങ് ലിസ്റ്റ്‌. സ്ലീപ്പർ ക്ലാസിൽ 200, ചെയർകാറിൽ 100, ഫസ്റ്റ്‌ എസി, എക്‌സിക്യൂട്ടീവ്‌ ക്ലാസ്‌ എന്നിവയിൽ 20 വീതവുമാണ്‌ വെയിറ്റിങ്‌ ലിസ്റ്റ്‌ പരിധി. തൽക്കാൽ ടിക്കറ്റുകൾ, പ്രീമിയം തൽക്കാൽ ക്വാട്ട, മുതിർന്ന പൗരന്മാർക്കുള്ള ക്വാട്ട, ആർഎസി ടിക്കറ്റ്‌ എന്നിവ അനുവദിക്കില്ല.

സമ്പർക്ക പട്ടിക തയ്യാറാക്കാൻ എല്ലാ യാത്രക്കാരുടെയും ലക്ഷ്യസ്ഥാനത്തെ മേൽവിലാസം ബുധനാഴ്‌ചമുതല്‍ ടിക്കറ്റ്‌ ബുക്കിങ്ങിന്‌ നിർബന്ധമാക്കി. രോഗലക്ഷണംകണ്ടെത്തി‌ യാത്ര നിഷേധിക്കപ്പെടുന്നവർക്ക്‌ ടിക്കറ്റ്‌ തുക മടക്കി നൽകും.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139