1470-490

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെഗറ്റീവ് കേസുകളില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോസിറ്റീവ് ആയവരിൽ ഏഴു പേർ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്നാട്ടിൽനിന്നു വന്ന നാലു പേർക്കും മുംബൈയിൽനിന്നു വന്ന രണ്ടു പേർക്കും രോഗബാധ ഉണ്ടായി മൂന്നു പേർക്ക് രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്.
സംസ്ഥാനത്ത് ഇതുവരെ 576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 80 പേർ ചികിത്സയിലുണ്ട്. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്- 36 പേരെ. കോഴിക്കോട് 17, കാസർകോട് 16 എന്നിങ്ങനെയാണ് ഇന്ന് കൂടുതൽ പേരുള്ള ജില്ലകൾ. വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ആശുപ്ത്രിയിൽ കഴിയുന്നത് വയനാട് ജില്ലയിലാണ്. 19 പേരാണ് ഇവിടെയുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139