1470-490

ആശവർക്കറെ ഭീഷണിപ്പെടുത്തൽ : പരാതിയും പ്രതിഷേധവും

ആശവർക്കറെ ഭവനത്തിൽ ചെന്ന് ഭീഷണിപ്പെടുത്തൽ : തുടർന്ന് പരാതിയും പ്രതിഷേധവും

എളവള്ളി:

പഞ്ചായത്തിലെ ഒൻമ്പതാം വാർഡ് ആശ വർക്കറായ സിബി ജോൺസനെ, ശ്രീ ടി.എൻ പ്രതാപൻ എം.പിയുടെ സൗജന്യ മരുന്ന് രണ്ട് ഭവനങ്ങളിൽ സന്നദ്ധ പ്രവർത്തകർക്കൊപ്പം പോയി വിതരണം ചെയ്തതിൻ്റെ പേരിൽ ആശ വർക്കറുടെ ഭവനത്തിൽ ചെന്ന് ഭീഷണിപെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാർക്കെതിരെ പാവറട്ടി സി.ഐക്കും, പഞ്ചായത്ത് സെക്രട്ടറിക്കും, മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.

തുടർന്ന് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിനു മുന്നിൽ എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.

മണ്ഡലം പ്രസിഡൻ്റ് സി.ജെ സ്റ്റാൻലി, പി.ആർ പ്രേമൻ, കോയ പോക്കാക്കില്ലത്ത്, റാഷിദ് എളവള്ളി, പി.ഐ ഷാജു എന്നിവർ സംസാരിച്ചു.

ബി.പി.എൽ കുടുംബങ്ങൾക്ക് ജീവൻ രക്ഷാമരുന്നുകൾ നൽകുന്ന എം.പിയുടെ ‘അതിജീവനം’ പദ്ധതിയിലൂടെ എളവള്ളിയിൽ അനേകം പേർക്ക് മരുന്ന് ലഭിച്ചിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ എം.പിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകളുടെ ഒരു സംഘമാണ് മരുന്ന് തയ്യാറാക്കി കൊടുത്തയക്കുന്നത്. ലഭിച്ച മരുന്ന് ഭവനങ്ങളിൽ എത്തിക്കുന്ന ചുമതലയാണ് സന്നദ്ധ പ്രവർത്തകർ ചെയ്യുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689