1470-490

സുഭിക്ഷ കേരള പദ്ധതിയുടെ ഉത്ഘാടനം

തലശേരി: കോവി ഡാനന്തര കേരളം ഏറെ ശ്രദ്ധിക്കേണ്ടത് ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടെന്ന് കെ.കെ. രാഗേഷ് എം.പി. ഈ മേഖലയിൽ വലിയ ഇടപെടലുകൾ നടത്തേണ്ടത് അനിവാര്യമാണ്. ഇപ്പോൾ നമ്മൾ ഭക്ഷ്യവസ്തുക്കൾക്കു വേണ്ടി ആശ്രയിക്കുന്നത് മറ്റു സംസ്ഥാനങ്ങളെയാണ് അതിന് മാറ്റം വന്നേതീരൂ. നമുക്ക് നമ്മുടെതായ ഭക്ഷ്യ സംസ്കൃതി ഉയർത്തി കൊണ്ട് വരേണ്ടത് അനിവാര്യമാണ്. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവണം. അതിനുള്ള ശ്രമം നാം നടത്തേണ്ടതുണ്ട്. പാലുല്പന്ന മേഖലയിൽ കേരളം സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. അതുപോലെ തന്നെ കാർഷിക വിഭവങ്ങളിലും സ്വയം പര്യാപ്തത നേടണം. ഇതിനു വേണ്ടി തരിശുനിലങ്ങളെ കൃഷിക്കായി ഉപയോഗപ്പെടുത്തണം. കേരളത്തിൽ രണ്ട് ലക്ഷത്തോളം ഹെക്ടർ തരിശുനിലങ്ങളുണ്ട്.കരനെല്ല്കൃഷി, പുരയിടകൃഷി എന്നിവ പ്രോത്സാഹിപ്പിക്കണം. എഞ്ഞോളി ഗ്രാമപഞ്ചായത്തിന്റെ സുഭിക്ഷ കേരള പദ്ധതിയുടെ ഉത്ഘാടനം ചോനാടത്ത് വച്ച് ഉത്ഘാ ട നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് കരനെല്ല്, ഇഞ്ചി, മഞ്ഞൾ, കപ്പ എന്നിവയുടെ കൃഷി ആരംഭിച്ചത്. ചടങ്ങിൽ അഡ്വ.എ എൻ.ഷംസീർ എംഎൽഎ അധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ കെ രമ്യ സ്വാഗതം പറഞ്ഞു.ജില്ലാ വഞ്ചായത്തംഗം പി.വിനീത ബ്ലോക്ക് പഞ്ചായത്തംഗം സി.ഹരീന്ദ്രൻ, വാർഡംഗം നാരങ്ങാട്ട് വിനോദ്, ശ്രീജിത് ചോയൻ തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139