സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്കും പെൺകുട്ടിക്കും പരിക്കേറ്റു. കൂനംമൂച്ചി സ്വദേശികളായ അഷറഫിന്റെ മകൾ അഫിദ (24) വലിയകത്ത് വീട്ടിൽ ഷക്കീറിന്റെ മകൾ ഹിസാന (13) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചൂണ്ടൽ – ഗുരുവായൂർ റോഡിൽ കണ്ടംചിറയ്ക്കടുത്ത് വെച്ചായിരുന്നു അപകടം. ചൂണ്ടലിൽ നിന്ന് കൂനംമൂച്ചിയിലേക്ക് പോകുകയിരുന്ന സ്കൂട്ടർ, റോഡിന്റെ വശത്തുള്ള ട്രാഫിക്ക് സൂചന ബോർഡ് ഇടിച്ച് തെറിപ്പിച്ച് തൊട്ടടുത്തുള്ള കാനയിലേക്ക് പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകരെത്തി ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments are closed.