1470-490

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു

ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ 2018 മുതൽ പീഡിപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ തരൂർ പഴമ്പാലക്കോട് നെച്ചോട് വീട്ടിൽ സുജിത് (22) എന്ന യുവാവിനെയാണ് പഴയന്നൂർ സി.ഐ. പി.സി. ചാക്കോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
യുവാവ് പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയും പിന്നീട് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തതോടെയാണ് പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139