1470-490

രമ്യ ഹരിദാസ് എം.പി.എത്തിയില്ല,ഉദ്ഘാടനം മൊബൈലിൽ ലൈവ് വഴി…

ചേലക്കര:രമ്യ ഹരിദാസ് എം.പി.എത്തിയില്ല,ഉദ്ഘാടനം മൊബൈലിൽ ലൈവ് വഴി നടന്നു. എം.പി.കോറൻ ഡയിൽ ഇരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പാഞ്ഞാൾ പഞ്ചായത്തിലെ ശിഹാബ് തങ്ങൾ റിലീഫ് സെൽ തൊഴുപ്പാടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴാലിപ്പാടം നിവാസികൾക്കടക്കം. 600 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യതിറ്റ് വിതരണതിൻ്റെ ഉദ്‌ഘാടനത്തിന് വരാൻ പറ്റാത്തതിനെ തുടർന്ന് ആലത്തൂരിലുള്ള എം.പി.യുടെ വീട്ടിൽ വെച്ച് ഫോൺ ലൈവിലൂടെ ഉദ്ഘാടനംചെയുകയായിരുന്നു. എം പി രമ്യ ഹരിദാസ്.രാഷ്ട്രീയ നീക്കത്തെ തുടർന്ന്ഞങ്ങളെ തളച്ചിടാൻ നോക്കുന്നത് കൊണ്ട് ഞങ്ങൾ തളരില്ലെവീടുകളിൽ ഇരുന്ന് ആരോഗ്യ പ്രവർത്തകർ പറയുന്ന എല്ലാ മാനതണ്ടങ്ങളും പാലിച്ചുകൊണ്ട് ആരോഗ്യമേഖലയ്ക്ക് വലിയ പിൻതുണയാണ് ഞങ്ങൾ  ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് നൽകി കൊണ്ടിരിക്കുന്നത് എം.പി. പറഞ്ഞു.ചടങ്ങിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ കരീം,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.യു ആരിഫ,മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി,പി.എം അമീർ,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ശങ്കരനാരായണൻ,പി.എം മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879