1470-490

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഹോട്ട് സ്പോട്ടല്ല: ജില്ലാ കളക്ടർ


പുന്നയൂർക്കുളം പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ പുന്നയൂർക്കുളം പഞ്ചായത്തിനെയും ഉൾപ്പെടുത്തിയിരുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയതിനെ തുടർന്നാണ് കളക്ടറുടെ സന്ദേശം.
പുന്നയൂർക്കുളം സ്വദേശികളായ രണ്ട് പേർക്ക് മെയ് പത്തിന് കോവിഡ് 19 റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിദേശത്ത് നിന്നെത്തിയ ഇവർ ഗുരുവായൂരിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലായിരുന്നപ്പോഴാണ് പരിശോധനാ ഫലം പോസിറ്റീവാകുകയും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തത്. നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണിവർ. രോഗികളായവർ പുന്നയൂർക്കുളം പഞ്ചായത്ത് പരിധിയിൽ എത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുന്നയൂർക്കുളത്ത് ഹോട്ട് സ്പോട്ട് നടപടികൾ വേണ്ടതില്ലെന്ന് തൃശൂർ ജില്ല കളക്ടർ അറിയിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139