1470-490

പാക്കിസ്ഥാൻ ഭൂമിയിലെ പമ്പ് ഹൗസ് പൊളിച്ചു നീക്കി.

പാക്കിസ്ഥാൻ ഭൂമിയിലെ പമ്പ് ഹൗസ് പൊളിച്ചു നീക്കി. പാകിസ്ഥാൻ  പൗരൻ്റെ ഭൂമിയിൽ നിർമിച്ച പമ്പ് ഹൗസ് പൊളിച്ചു മാറ്റി. കുന്നംകുളം: വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇട നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒഴിപ്പിച്ച് എടുക്കൽ ഭൂമിയായ പാക്കിസ്ഥാൻ പൗരൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ  നിർമ്മിച്ച കുന്നംകുളം നഗരസഭയുടെ പമ്പ് ഹൗസ് വില്ലേജ് അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് നഗരസഭാധികൃതർ പൊളിച്ചുമാറ്റി.  37-ാം വാർഡ് വടുതലയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് വാർഡ് കൗൺസിലറുടെ നിർദ്ദേശപ്രകാരം എഞ്ചിനിയർ വിഭാഗം നഗരസഭാ പ്രദേശത്തെ റോഡരികിൽ കുഴൽ കിണർ കുഴിച്ചത്.എന്നാൽ  പാക്കിസ്ഥാൻ പൗരൻ പേരിലുള്ള സമീപത്തെ ഭൂമിയിലാണ് പമ്പ് ഹൗസ് നിർമ്മിച്ചത്. പമ്പ് ഹൗസിന് വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള  നടപടികൾക്കിടയിലാണ്  ഭൂമി പാക്കിസ്ഥാൻ പൗരൻ്റെതാണന്ന്  കണ്ടെത്തിയത്. എനിമി ലാൻഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു ഭൂമിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ പാടില്ല. സംഭവം വില്ലേജ് അധികൃതരാണ് നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വില്ലേജ് അധികൃതരുടെ നിർദേശത്തെതുടർന്നാണ് നഗരസഭാധികൃതർ ഇന്നലെ കരാറുകാരനെ കൊണ്ടുതന്നെ പൊളിച്ചുനീക്കിയത്. മൂന്നര ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കുടി വെള്ള പദ്ധതിക്കു വേണ്ടിയുള്ള പമ്പ് ഹൗസ് കുഴൽക്കിണറിനു സമീപത്ത് തന്നെ നിർമ്മിക്കാനാണ് നഗരസഭാ  അധികൃതരുടെ തീരുമാനം.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996