1470-490

അവശ്യ വസ്തുക്കൾക്ക് അമിത വില; മിന്നൽ പരിശോധന

അവശ്യ വസ്തുക്കൾക്ക് അമിത വില;
വളാഞ്ചേരിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി .

വളാഞ്ചേരി: കോവിഡ്- 19 ന്റെ പശ്ചാതലത്തിൽ ലോക് ഡൗൺ പ്രക്യാപിച്ചതിന്റെ മറവിൽ അവശ്യ വസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും, അമിത വില ഈടാക്കുന്നതും തടയുന്നതിന്റെ ഭാഗമായി വിജിലൻസ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി എ.രാമചന്ദ്രന്റ നിർദേശപ്രകാരം ഇൻസ്പെക്ടർ സി.യുസഫിന്റ നേത്യത്വത്തിലുള്ള വിജിലൻസ് സംഘം വളാഞ്ചേരി ടൗണിൽ നിത്യേപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞു. അമിത വില ഈടാക്കി പച്ചക്കറികൾ വിൽപ്പന നടത്തുന്ന മൂന്ന് കടകളും അഞ്ച് കടകളിൽ വില നിലവാര പട്ടിക പ്രദർശിപ്പിക്കാതെയാണ് നിത്യോപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്നതായും കണ്ടെത്താൻ കഴിഞ്ഞു. ഈ കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി തിരൂർ താലൂക്ക് സപ്ലെ ഓഫീസർക്ക് റിപ്പോർട്ട് നൽകി. വിജിലൻസ് സംഘത്തിൽ വിജിലൻസ് ഇൻസ്പെക്ടർസി.യുസഫ്, എസ്.ഐ.മുഹമ്മദാലി, എ.എസ്.ഐ.മോഹനകൃഷ്ണൻ, എസ് സി പി ഒ മാരായ അബ്ദുസമീർ, സിദ്ധിഖ് രത്നകുമാരി, ജസീർ, വളാഞ്ചേരി സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരും ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലും അവശ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിത വില ഈടാക്കുന്നതു തടയുന്നതിനായി കടകളിൽ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കു മെന്ന് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി. അറിയിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0