1470-490

ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി

തലശേരി: രാജ്യം കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് മനസ്സറിഞ്ഞ് സഹായങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കതിരൂർ പുല്യാട് ഞങ്ങളുണ്ട് കൂടെ എന്ന വാട്ട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച 1,58,350 രൂപ ഏറ്റ് വാങ്ങി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം മറന്ന് സമൂഹത്തെ സേവിക്കുന്ന തരത്തിലുള്ള പ്രവർത്തനം കാഴ്ച്ചവെക്കുന്ന രീതിയെ തുരങ്കം വെക്കുന്ന ചില പ്രവർത്തനങ്ങളും ഉയർന്ന് വരുന്നുണ്ട് അത്തരം രീതികളെ അവജ്ഞയോടെ തള്ളികളയെണ്ടതാണ്. ചെറിയ കുട്ടികൾ ഉൾപ്പടെ അവർക്ക് കിട്ടിയ വിഷുകൈനീട്ടം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നൽകി കൊണ്ടിരിക്കുകയാണ് ആത്മാർത്ഥത നിറഞ്ഞ അത്തരം പ്രവർത്തനങ്ങളെ നാം ഹൃദയത്തോട് ചേർത്ത് പിടിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ(എം) തലശ്ശേരി ഏരിയ സെക്രട്ടറി എം.സി പവിത്രൻ അധ്യക്ഷത വഹിച്ചു. കാരായി രാജൻ, അബ്ദുൾ നാസർ സഖാഫി, കെ.വി പവിത്രൻ പുത്തലത്ത് സുരേഷ് ബാബു, പി.അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ വെച്ച് ഡി.വൈ.എഫ്.ഐ. പുല്ലാട് ഭഗത് സിംഗ് യൂണിറ്റിന്റെ റംസാൻ കിറ്റ് വിതരണം ചെയ്തു

Comments are closed.