1470-490

ദുരിതാശ്വാസ നിധിയിലേക്ക് എക്സ് സർവീസ്മാൻ തുക നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എക്സ് സർവീസ്മാൻ തന്റെ സമ്പാദ്യത്തിൽ നിന്ന് തുക സംഭാവന നൽകി.
അവിണിശ്ശേരി പാലിശ്ശേരി സ്വദേശി 86 വയസ്സുള്ള പണിക്കവീട്ടിൽ പത്മനാഭനാണ് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാറിന് ദുരിതാശ്വാസ നിധിയിലേക്കുള്ള അമ്പതിനായിരം രൂപയുടെ ചെക്ക് കൈമാറിയത്.
മിലിറ്ററിയിൽ 1953മുതൽ1979 വരെ സേവനം അനുഷ്ടിച്ച് വിവിധ യുദ്ധമുഖങ്ങളിൽ രാജ്യത്തിനു വേണ്ടി പോരാടിയിട്ടുള്ള പണിക്കവീട്ടിൽ പത്മനാഭൻ തൃശൂർ രാമനിലയത്തിൽ എത്തിയാണ് ചെക്ക് കൈമാറിയത്.
ചടങ്ങിൽ ഗീതാ ഗോപി എം.എൽ.എ . തൃശ്ശൂർ മേയർ അജിത ജയരാജൻ, സി.പി.ഐ. ചേർപ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം
ഇ എസ്സ് പ്രതീഷ്, സി പി ഐ അവിണിശ്ശേരി ലോക്കൽ സെക്രട്ടറി കെ.എ. പ്രദീപ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139