1470-490

തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം

തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ദക്ഷിണ ആൻഡമാൻ കടലിലുമായി 2020 മെയ് 13 ന് രാവിലെ രൂപം കൊണ്ട ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദം (Depression) ആയി മാറാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് മെയ് 16 നോട് കൂടെ ഒരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നും കാണാക്കപ്പെട്ടിരിക്കുന്നു. സിസ്റ്റം ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.

ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും തുടർന്നുള്ള അപ്‌ഡേറ്റുകൾ ശ്രദ്ധിക്കുക. പുറപ്പെടുവിക്കുന്ന മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കർശനമായി പാലിക്കുക.

കേരളം ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിലില്ല. ന്യൂനമർദത്തിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാന്തരീക്ഷവസ്ഥയിൽ (കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത) വരാൻ സാധ്യതയുള്ള മാറ്റങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ന്യൂനമർദം കൂടുതൽ ശക്തിപ്പെട്ട് സഞ്ചരിക്കുന്ന സാഹചര്യത്തിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നതാണ്.  തെറ്റായ വാർത്തകളും വ്യാജപ്രചാരണവും നടത്താതിരിക്കുക. ഔദ്യോഗിക സന്ദേശങ്ങൾ മാത്രം അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

Yesterday’s well marked low pressure area over southeast Bay of Bengal persists over the same region, in the morning of today, the 15th May 2020. It is very likely to concentrate into a Depression over the same region during next 12 hours and further intensify into a Cyclonic Storm over central parts of south BoB by the evening of 16th May. It is very likely to move northwestwards initially till 17th May and then re-curve north-northeastwards towards north BoB during 18th-20th May.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270