1470-490

പ്രവാസികളുടെ നിരീക്ഷണത്തിൽ ഇളവില്ല

പ്രവാസികളുടെ നിരീക്ഷണത്തിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. 7 ദിവസമാക്കി കുറയ്ക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചു. കേരളം മാർഗനിർദേശങ്ങളിൽ വെള്ളം ചേർക്കരുതെന്ന് കേന്ദ്രം പറഞ്ഞു.

വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ നിരീക്ഷണത്തിലിരിക്കേണ്ടത് 14 ദിവസമാണ്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. നിരീക്ഷണ കാലാവധി സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. 14 ദിവസത്തെയെങ്കിലും ക്വാറന്റീൻ വേണമെന്ന നിലപാടാണ് ആരോഗ്യമന്ത്രാലയമെടുത്തത്. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

എന്നാൽ വിദേശത്ത് നിന്ന് വരുന്നവരുടെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ഏഴു ദിവസം ആക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. വീട്ടിൽ പോയാലും ഇവർ ക്വാറന്റീനിൽ തുടരുമെന്നും ഇവർ ക്വാറന്റീനിൽ തുടരുമെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ വിഷയത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168