1470-490

ലോക് – ഡൗൺ ലംഘിക്കുന്നതായ് ആക്ഷേപം.

ഐ ഒ സി ടാങ്കർ ലോറി ഡ്രൈവർമാർ ലോക് – ഡൗൺ ലംഘിക്കുന്നതായ് ആക്ഷേപം.

വേലായുധൻ പി മൂന്നിയൂർ .

തേഞ്ഞിപ്പലം: ചേളാരി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വാതക ബോട്ട്ലിംഗ് പ്ലാൻ്റിലേക്ക് വരുന്ന ടാങ്കർ ലോറി ഡ്രൈവർമാർ ലോക് – ഡൗൺ നിയമംലംഘിക്കുന്നതായ്ആ ക്ഷേപം.
അന്തർ – സംസ്ഥാന ജില്ലകളിൽ നിന്ന് പ്ലാൻ്റിലേക്കെത്തുന്ന നൂറുകണക്കിന് ലോറി ഡ്രൈവർമാരും സഹായികളും പരിസര പ്രദേശത്തെ അങ്ങാടികളിലും മറ്റും മുഖാവരണം പോലും ധരിക്കാതെ അലക്ഷ്യമായി നടക്കുന്നതായ് നാട്ടുകാർ ആരോപിക്കുന്നു. ഇതിനെ തുടർന്ന് ഐഒസി പരിസര വാസികൾ കൂടുതൽ കോവിഡ് – വ്യാപന ആശ ങ്കയിലാണ് .അവശ്യ സർവ്വീസ് എന്ന നിലയിൽ ഇവർക്ക് ഏകാന്ത വാസം വേണ്ടതില്ല എന്ന സർക്കാറിൻ്റെ ഇളവ് ടാങ്കർ ജീവനക്കാർ ദുരുപയോഗം ചെയ്യുകയാണ്.
മറ്റ്‌ സംസ്ഥാന – ജില്ലകളിൽ നിന്നും വരുന്ന ലോറികൾ പ്ലാൻ്റിൽ ലോർഡ് ഇറക്കി എത്രയും പെട്ടെന്ന്തിരിച്ചു പോവുകയാണ് വേണ്ടത്. പകരം പ്ലാൻ്റിന് സമീപം ടാങ്കർ ലോറി നിർത്തി അതിൽ തന്നെ ഭക്ഷണ വിശ്രമം നടത്തുകയും അനാവശ്യമായി പരിസര പ്രദേശങ്ങളിൽ ചുറ്റി കറങ്ങുന്നത് പതിവാണ്. ഇതിനെതിരെ ഐ ഒ സി ജനകീയ സമര സമിതി നടപടി ആവശ്യപ്പെട്ട്
രംഗത്തെത്തിയിരിക്കുകയാണ്. നടപടി യെടുക്കണമെന്നാവശ്യപ്പെട്ട്
മലപ്പുറം ജില്ലാ കളക്ടർ , ജില്ലാ മെഡിക്കൽ ഓഫീസർ പോലീസ് അധികാരികൾ എന്നിവർക്ക് ഐ ഒ സി ജനകീയ സമര സമിതി നേതാവ് പി എം മുഹമ്മദലി ബാബുവിൻ്റെ നേതൃത്വത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉടൻ ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ ഐ ഒ സി ജനകീയ സമര സമിതി ഓൺലൈൻ മീറ്റിംഗിൽ തീരുമാനിച്ചിരിക്കുകയാണ്. യോഗ ത്തിൽ പിഎം മുഹമ്മദ് അലി ബാബു,റഫീഖ് പോകാട്ടുങ്ങൾ,കെ മുഹമ്മദ് ബാബു,സന്തോഷ് ,റഷീദ് മൗലവി,കെ പി സലീം എ അബ്ദുറഹിമാൻ ,എംകെ ഹനീഫ എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270