1470-490

ആരോഗ്യമന്ത്രിക്ക് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ അഭിനന്ദനക്കത്ത്

ആരോഗ്യമന്ത്രിയ്ക്ക് മെഹറിൻ എഴുതിയ കത്ത് ഗീതാ ഗോപി എംഎൽഎ ഏറ്റുവാങ്ങുന്നു


ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് ചേർപ്പിൽ നിന്ന് ഒരു കൊച്ചു മിടുക്കിയുടെ അഭിനന്ദനക്കത്ത്. ചേർപ്പ് പഞ്ചായത്തിലെ ഇഞ്ചമുടിയിൽ താമസിക്കുന്ന പാലക്കൽ വീട്ടിൽ ഹാഷിമിന്റെ മകൾ മെഹറിൻ ഹാഷിം ആണ് ആരോഗ്യമന്ത്രിക്ക് കത്തെഴുതിയത്. കരുവന്നൂർ ഡി എം എൽ പി എസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെത്തുടർന്നാണ് മെഹ്റിൻ ആരോഗ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കത്തെഴുതിയത്. കൂടാതെ പോക്കറ്റ് മണിയായി കിട്ടിയ തുക സ്വരുക്കൂട്ടി വെച്ചുകൊണ്ട് ആയിരം രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞതിനെ തുടർന്ന് ഗീതാ ഗോപി എം.എൽ.എ. മെഹറിൻ ഹാഷിമിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രിയ്ക്കുള്ള കത്ത് ഏറ്റുവാങ്ങി. അശോകൻ, ഷമീർ ചേർപ്പ്, ആഷിക്, ജയൻ കണ്ണോളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments are closed.