1470-490

കോവിഡ്: ‌ കുവൈത്തിൽ 3 മലയാളികൾ കൂടി മരിച്ചു.

കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലിരുന്ന 3 മലയാളികൾ കൂടി മരിച്ചു. കൊല്ലം . മലപ്പുറം , കണ്ണൂർ സ്വദേശികളാണ്‌ മരിച്ചത്‌. അഞ്ചൽ ഏരൂർ സ്വദേശി നടക്കുന്നം പുറം അശ്വതിഭവനിൽ രേണുക തങ്കമണി (47) ബുധനാഴ്ച രാത്രി ഫർവാനിയ ആശുപത്രിയിൽ മരിച്ചത്‌. കോവിഡ്‌ ബാധിച്ച്‌ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇവർ.

മലപ്പുറം മുന്നിയൂർ വെളിമുക്ക്‌ സ്വദേശി മണക്കടവൻ സൈദലവി (56) ജാബിർ ആശുപത്രിയിലാണ്‌ മരിച്ചത്‌. കോവിഡ്‌ ബാധയെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 മലയാളികളാണ് കുവൈറ്റിൽ മരിച്ചത്‌.

തലശേരി പാനൂർ കൂരാറ സ്വദേശി അശറഫ്‌‌ എരനൂർ ( 56) അമീരി ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ്‌ മരിച്ചത്‌. കുവൈത്തിലെ മുബാറക്കിയയിൽ സ്നാക്ക്സ് ഷോപ് നടത്തുകയായിരുന്നു, ഒരു മകൻ കുവൈത്തിലുണ്ട്. ഭാര്യ: റഹ്​മത്ത്​. മക്കൾ: അജ്​മൽ , അനസ്​, റന.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270