1470-490

ഹോമിയോ മരുന്നുകൾ വിതരണം നടത്തുന്നു.

രോഗപ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം നടത്തുന്നു.

ചേലക്കര:ആയുഷ് വകുപ്പിൻ്റെ നിർദ്ദേശാനുസരണം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി തന്നിരിക്കുന്ന മരുന്ന്ചേലക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിലേക്കും എത്തിക്കുന്നു. ഹോം ക്വറെൻ്റിനിൽ ഉള്ളവർ ഒരു കാരണവശാലും മരുന്ന് കഴിക്കേണ്ടതില്ല. മറ്റ് എല്ലാവർക്കും മരുന്ന് കഴിക്കാം എന്ന് ആയുഷ് വകുപ്പ് നിർദ്ദേശിക്കുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ, ആശാ വർക്കർമാർ, മറ്റു സന്നദ്ധ പ്രവർത്തകർ വിതരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.

മരുന്നുകളുടെ ആദ്യ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഗായത്രി ജയൻ, സ്ഥിരം സമിതി അദ്ധംക്ഷൻ കെ.എസ് ശ്രീകുമാർ ,ഡോക്ടർ അംബിക സർവൻ എന്നിവർ സന്നിഹിതരായി

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270