1470-490

ഗീത ശശിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.

 കുന്നംകുളം: നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗീതാ ശശിക്കെതിരെ  യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ബിജെപി അംഗമായ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശശിയുടെ മുറിയിൽ അവർ ഇല്ലാത്ത സമയത്ത് യുഡിഎഫ് അംഗങ്ങൾ വാതിലടച്ച് യോഗം ചേർന്നതു മായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഗീതാ ശശിക്കെതിരെ  അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുക്കാൻ യു.ഡി.എഫിനെ പ്രേരിപ്പിച്ചത്. യുഡിഎഫ് അംഗങ്ങൾ മുറിയിൽ യോഗംചേർന്നതിനെതിരെ ഗീത ശശിനഗരസഭാ ചെയർപേഴ്സന്  പരാതി നൽകിയിരുന്നു.ഇതിനിടെ ബിജെപി നേതാവ് എം വി . ഉല്ലാസ്ഇടപെട്ട് പരാതി പിൻവലിക്കുന്ന കത്തും ഗീത ശശി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ കൗൺസിൽ യോഗം ഇത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ ബഹളത്തിലാണ് കലാശിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ബിജെപിക്ക് ഗീതശശി, വിൽസൺ ജോസ്, രേഷ്മ സുനിൽ എന്നിവരും കോൺഗ്രസിന്  ബിനലിബിനി, ഷാജി ആലിക്കൽ എന്നിവരും സിപിഎമ്മിന് ശിവദാസനുമാണ് അംഗങ്ങൾ.   യുഡിഎഫ് അംഗങ്ങളായ ഷാജി ആലിക്കൽ, ബീന ലിബ്നി എന്നിവരാണ് നഗരസഭ റീജിണൽ ജോ. ഡയറക്ടർ മുമ്പാകെ അവിശ്വാസ പ്രമേയത്തിന് നൽകിയിട്ടുള്ളത്. അവിശ്വാസ പ്രമേയം ബി.ജെ.പിക്കുള്ളിൽ പുതിയ പ്രശ്നങ്ങൾ സൃഷടിച്ചേക്കും.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270