1470-490

ഗാഗുൽത്ത ധ്യാന കേന്ദ്രത്തിൽ ക്വാരണ്ടൈൻ സജ്ജമാക്കി.

വിദേശത്ത് നിന്ന് വരുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കാൻ തലക്കോട്ടുക്കരയിലെ ഗാഗുൽത്ത ധ്യാന കേന്ദ്രം സജ്ജമാക്കി. 70 പേർക്ക് ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ചൂണ്ടൽ പഞ്ചായത്തിന്റെ പരിധിയിലുള്ള ധ്യാനകേന്ദ്രം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതിനാൽ അടച്ച് പൂട്ടിയിരിക്കുകയാണ്. ഇവിടെ നടക്കാറുള്ള ധ്യാനങ്ങൾക്കെത്തുന്നവർക്ക് താമസിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ മുറികളിലാണ് പ്രവാസികൾക്ക് ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നത്. കഴിഞ്ഞ ദിവസം ചൂണ്ടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഉല്ലാസ് മോഹനന്റെയും ആരോഗ്യ വിഭാഗം ജീവനക്കാരുടെയും നിർദ്ദേശാനുസരണം ഡി.വൈ.എഫ്. ഐ. പ്രവർത്തകരായ സന്നദ്ധ പ്രവർത്തകരുടെയും, ആരോഗ്യ പ്രവർത്തകരുടെയും, ആശ പ്രവർത്തകരുടെയും നേതൃത്വത്തിൽ ധ്യാന കേന്ദ്രത്തിലെ മുറികൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ നീരിക്ഷണത്തിലിരിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയതിനെ തുടർന്ന് ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി മുരളി പെരുനെല്ലി എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഗാഗുൽത്ത ധ്യാന കേന്ദ്രത്തിലെത്തി. ധ്യാന കേന്ദ്രത്തിലെ വൈദികരുടെ നേതൃത്വത്തിൽ എം.എൽ.എ.യെയും മറ്റ് ജനപ്രതിനിധികളെയും സ്വീകരിച്ചു. വിദേശത്ത് നിന്ന് എത്തുന്നവർക്ക് താമസ സൗകര്യമൊരുക്കുന്ന മുറികളിൽ പരിശോധന നടത്തിയ എം.എൽ.എ., ഇനിയും സജ്ജമാക്കേണ്ട കാര്യങ്ങളെ കുറിച്ച് ആരോഗ്യ പ്രവർത്തകരോട് വിശാദാംശങ്ങൾ ചോദിച്ചറിഞ്ഞു. മൂന്ന് നിലകളിലായി ധ്യാന കേന്ദ്രത്തിലെ 70 മുറികളാണ് ക്വാറന്റൈൻ സൗകര്യത്തിനായി സജ്ജമാക്കിയിട്ടുള്ളത്. ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നീരിക്ഷണ കേന്ദ്രം പ്രവർത്തിക്കുകയെന്ന് എം.എൽ എ. വ്യക്തമാക്കി. വെള്ളിയാഴ്ച്ച വൈകുന്നേരം മുതൽ പ്രവാസികൾ ഈ കേന്ദ്രത്തിലേക്ക് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ കേന്ദ്രത്തിൽ എത്തുന്നവരെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും സജ്ജമാണെന്നും എം.എൽ.എ. കൂട്ടി ചേർത്തു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, വൈസ് പ്രസിഡണ്ട് രേഖ സുനിൽ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ്ദ് ഷാഫി, പഞ്ചായത്ത് അംഗം എം.ബി. പ്രവീൺ, സെക്രട്ടറി പി.എ.ഷൈല, മെഡിക്കൽ ഓഫീസർ ഡോ. ഉല്ലാസ് മോഹൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എൻ. ഷിജു, എ.സുജിത്ത് തുടങ്ങിയവരും എം.എൽ.എ. ക്കൊപ്പം ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168