1470-490

സൗജന്യ മാസ്‌കും ബോധവൽക്കരണവും

മാസ്‌കില്ലാതെ യാത്ര ചെയ്തവർക്ക്
സൗജന്യ മാസ്‌ക് വിതരണവും ബോധവൽക്കരണവും നടത്തി
കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നുപീടികയിൽ മാസ്‌ക് ധരിക്കാത്ത പൊതുജനങ്ങൾക്ക് ബോധവൽക്കരണവും സൗജന്യ മാസ്‌ക് വിതരണവും നടത്തി. പൊതുജനങ്ങൾക്ക് സാനിറ്റൈസർ ഉപോയോഗിക്കുന്നതിന്റെ പ്രാധാന്യവും ബോധവത്കരണത്തിൽ ഉൾപ്പെടുത്തി. ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച മോണിറ്ററിംഗ് സമിതിയുടെ തീരുമാന പ്രകാരം നടത്തിയ പ്രവർത്തനത്തിൽ വാഹനത്തിൽ മാസ്‌കില്ലാതെ യാത്ര ചെയ്തവർക്കും സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കയ്പമംഗലം പ്രഥമികരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്: മാസ്‌ക്കില്ലാതെ യാത്ര ചെയ്തവർക്ക് സൗജന്യ മാസ്‌ക് വിതരണവും ബോധവൽക്കരണവും നടത്തുന്നു

Comments are closed.