1470-490

മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല

കേരള, ലക്ഷദ്വീപ് തീരങ്ങൾ: തെക്ക്-കിഴക്ക് അറബിക്കടലിലും മാലിദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് -കിഴക്ക് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം

തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിലും ഒരു ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നു. ഇത് ക്രമേണ ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിൽ ശക്തമായ ന്യൂനമർദം (Depression) ആയി മാറാൻ സാധ്യതയുണ്ടെന്നും പിന്നീട് കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ മൽസ്യത്തൊഴിലാളികൾ മുന്നറിയിപ്പുള്ള കടൽ മേഖലകളിൽ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

15 -05 -2020: തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ ,മാലിദ്വീപ് പ്രദേശം,തെക്ക് -കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

16-05 -2020 :തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ,ആൻഡമാൻ കടൽ,കന്യാകുമാരി പ്രദേശം ,ലക്ഷ്യദ്വീപ് പ്രദേശം ,തെക്ക് -കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

17-05 -2020 :തെക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 55 മുതൽ 65 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.

18-05-2020:മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.വടക്ക് ആന്ധ്രാ തീരത്തും, തെക്കു ഒഡീഷാ തീരത്തിനോട് ചേർന്നുള്ള പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.

19 -05 -2020 :മധ്യ ബംഗാൾ ഉൾക്കടലിലും വടക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 75 മുതൽ 85 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 95 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.

സമുദ്ര സ്ഥിതി : സമുദ്ര സ്ഥിതി അതി പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്

മേൽ പറഞ്ഞ പ്രദേശങ്ങളിൽ മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പുള്ള സമുദ്ര മേഖലകൾ മനസ്സിലാക്കാൻ ഇതിനോടൊപ്പം നൽകയിട്ടുള്ള ഭൂപടം കാണുക.

KSDMA-IMD
പുറപ്പെടുവിച്ച സമയം:15/05/2020 -2 PM

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139